പ്രതീകാത്മക ചിത്രം 
NEWSROOM

പാരീസ് ഒളിംപിക്സ്: ടെന്നീസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്രത്തിലാദ്യമായി ഇത്തവണ കളിമൺ കോർട്ടിൽ

12 വർഷത്തിന് ശേഷമാണ് ഒരു ഗ്രാൻസ്ലാം വേദിയിൽ ഒളിംപിക്സ് മത്സരങ്ങൾ നടക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഒളിംപിക്സ് ടെന്നീസ് മത്സരങ്ങൾ ഇന്ന് ആരംഭിക്കും. റോളണ്ട് ഗാരോസിലെ കളിമൺ കോർട്ടിലാണ് മത്സരങ്ങൾ നടക്കുക. നൂറ്റാണ്ടിന്റെ ചരിത്രമുള്ള റോളണ്ട് ഗാരോസിൽ വിസിൽ മുഴങ്ങുമ്പോൾ ഒളിംപിക്സ് ടെന്നീസ് മത്സരം ആദ്യമായി കളിമൺ കോർട്ടിൽ നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 12 വർഷത്തിന് ശേഷം ഒരു ഗ്രാൻസ്ലാം വേദിയിൽ ഒളിംപിക്സ് മത്സരങ്ങൾ നടക്കുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണ്. 


റാഫേൽ നദാൽ, നോവാക്ക് ജോക്കോവിച്ച്, അലക്സാണ്ടർ സൂവരോവ്, കാർലോസ് അൽക്കാരസ് എന്നിവരെല്ലാമാണ് റാക്കറ്റുമേന്തി വിശ്വവിഖ്യാത വേദിയിലേക്ക് ഇന്ന് മുതലെത്തുത്തുക. ഒളിംപിക്സ് എന്ന മഹാ കായിക മാമാങ്കത്തിൽ രാജ്യത്തിനായി സ്വർണം നേടിവേണം ഇവർക്കും മടങ്ങാൻ. റോളണ്ട് ഗാരോസ് എന്ന പ്രിയപ്പെട്ട വേദിയിൽ റാഫേൽ നദാലിന് ഇത് അവസാന ഒളിംപിക്സ് മത്സരമാണ്. പാരിസിലെ കളിമൺ കോർട്ടിൽ നിന്ന് 14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളാണ് റാഫാ സ്വന്തമാക്കിയിട്ടുള്ളത്.

AlsoRead:


കളിമൺ കോർട്ടിൻ്റെ രാജാവ് എന്ന് വിളിപ്പേരുള്ള നദാൽ മൂന്നാം ഒളിംപിക്സ് സ്വർണമാണ് ലക്ഷ്യംവെയ്ക്കുന്നത്. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ നോവാക്ക് ജോക്കോവിച്ച്, റോളണ്ട് ഗാരോസിൽ നിന്ന് ഇിതനോടകം മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. ബീജിംഗിൽ നേടിയ വെങ്കലം സ്വർണമാക്കി മാറ്റി മടങ്ങുകയാണ് അടുത്ത ലക്ഷ്യം. ടോക്കിയോ ഒളിംപിക്സിലെ ഗോൾഡ് മെഡലിസ്റ്റും, 2024 ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റുമായ ജർമനിയുടെ അലക്സാണ്ടർ സൂവരോവും മിന്നും ഫോമിലാണ്.


ടോക്കിയോയിൽ എന്ന പോലെ പാരിസിലും സ്വർണം തന്നെയാണ് സൂവരോവ് പ്രതീക്ഷിക്കുന്നത്. ടെന്നീസ് ലോക ഒന്നാം നമ്പർ താരം ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ കാർലോസ് അൽക്കാരസിന് ഇത് ആദ്യ ഒളിംപിക്സ്. നാളെയാണ് അൽക്കാരസിൻ്റെ ആദ്യ മത്സരം. സുമിത് നാഗലാണ് പുരുഷ സിംഗിൾസിലെ ഇന്ത്യൻ പ്രതീക്ഷ. ഫ്രഞ്ച് താരമായ കോറൻ്റിൻ മോട്ടറ്റാണ് ആദ്യ മത്സരത്തിൽ സുമിത്തിൻ്റെ എതിരാളി.

SCROLL FOR NEXT