NEWSROOM

ആരതിയുടെ മരണത്തിൽ വില്ലനായി ഓൺലൈൻ ഗെയിമും; ഗെയിം കളിച്ച് നേടിയത് 3500 രൂപ

ലോൺ കമ്പനി തൻ്റെയും പിതാവിൻ്റെയും അടക്കമുള്ള മൊബൈൽ' ഫോണുകളിലേയ്ക്ക് മോർഫിങ് ചിത്രം അയച്ചതായും ആരതിയുടെ ഭർത്താവ് അനീഷ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോൺ ആപ്പിന് പുറമേ വില്ലനായത് ഗെയിമുകളും. ഓൺലൈൻ ഗെയിം കളിച്ച് ആരതിയ്ക്ക് 3500 രൂപ ലഭിച്ചതായും ഇതിനു വേണ്ടി ഓൺലൈൻ ആപ്പിലൂടെ പണം കണ്ടതാൻ ശ്രമിച്ചെന്നുമാണ് പ്രഥമിക നിഗമനം. ലോൺ കമ്പനി തൻ്റെയും പിതാവിൻ്റെയും അടക്കമുള്ള മൊബൈൽ' ഫോണുകളിലേയ്ക്ക് മോർഫിങ് ചിത്രം അയച്ചതായും ആരതിയുടെ ഭർത്താവ് അനീഷ് പറഞ്ഞു.

പെരുമ്പാവൂര്‍ വേങ്ങൂരില്‍ കഴിഞ്ഞ ദിവസമാണ് ആരതി എന്ന യുവതി ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ മണി ആപ്പിൻ്റെ ഭീഷണിയെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍.

ആരതിയുടെ ഫോണില്‍ നിന്നും ലോണ്‍ ആപ്പിൻ്റെ മെസേജുകള്‍ കണ്ടെത്തിയിരുന്നു. നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് മെസേജില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. അങ്ങനെ ചെയ്താല്‍ ജീവനൊടുക്കുമെന്നായിരുന്നു ആരതി മറുപടി നൽകിയത്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഫോണ്‍ ഫോറെന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

SCROLL FOR NEXT