ഈ നാട് വീണ്ടും വീണ്ടും എന്നെ അത്ഭുതപ്പെടുത്തുകയാണ്. മൂന്നു ദിവസമായി നമ്മുടെ നാട് കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് സാക്ഷിയായിരിക്കുകയാണ്. ആർത്തു കരയാൻ പോലും കഴിയാതെ മരവിച്ചിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ നമുക്ക് കാണാൻ കഴിഞ്ഞു. തൻ്റെ പ്രിയപ്പെട്ടവരെ വേദനയോടും ഭീതിയുടെയും കാത്തിരിക്കേണ്ട അവസ്ഥ.ഇത്തരം സാഹചര്യങ്ങളിൽ പകച്ചു നിന്നതല്ല നമ്മുടെ നാടിൻ്റെ ചരിത്രം. താഴ്ന്നു പോയവരെ കൈ പിടിച്ചുയർത്തുന്ന കാഴ്ചകളാണ് നാം കണ്ടത്. വയനാടിൻ്റെ നൊമ്പരത്തെ ഓരോ മലയാളിയും തൻ്റെ നൊമ്പരമായി കാണുന്നു. തോരാതെ പെയ്യുന്ന മഴ പോലെ വയനാട്ടിലേക്ക് സഹായ ഹസ്തങ്ങൾ നീളുന്നു. പത്തനംതിട്ട ജില്ല കളക്ടർ പ്രേം കൃഷ്ണൻ എസ് തൻ്റെ ഫേസ്ബുക്കിലാണ് ഇത് കുറിച്ചത്.
പത്തനംതിട്ട ജില്ല കളക്ടർ പ്രേം കൃഷ്ണൻ എസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ നാട് വീണ്ടും വീണ്ടും എന്നെ അദ്‌ഭുതപ്പെടുത്തുകയാണ്. മൂന്നു ദിവസമായി നമ്മുടെ നാട് കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് സാക്ഷിയായിരിക്കുകയാണ്. ആർത്തു കരയാൻ പോലും കഴിയാതെ മരവിച്ചിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ നമുക്ക് കാണാൻ കഴിഞ്ഞു. തന്റെ പ്രിയപ്പെട്ടവരെ വേദനയോടും ഭീതിയുടെയും കാത്തിരിക്കേണ്ട അവസ്ഥ. ഇത്തരം സാഹചര്യങ്ങളിൽ പകച്ചു നിന്നതല്ല നമ്മുടെ നാടിന്റെ ചരിത്രം. താഴ്ന്നു പോയവരെ കൈ പിടിച്ചുയർത്തുന്ന കാഴ്ചകളാണ് നാം കണ്ടത്.വയനാടിന്റെ നൊമ്പരത്തെ ഓരോ മലയാളിയും തന്റെ നൊമ്പരമായി കാണുന്നു. തോരാതെ പെയ്യുന്ന മഴ പോലെ വയനാട്ടിലേക്ക് സഹായ ഹസ്തങ്ങൾ നീളുന്നു. നമ്മുടെ ജില്ലയിലെ കുരുന്നുകളും ഈ പോരാട്ടത്തിന്റെ കണ്ണികളാണ്. അഞ്ചാം ക്ളാസുകാരി ശ്രെയ ശ്രീരാജ്, എൽ കെ ജി വിദ്യാർത്ഥിനി അനേയ അജിത്തും നമുക്ക് മാതൃകയാകുന്നു. വയനാട്ടിൽ കരഞ്ഞവരുടെ കണ്ണീർ സ്വന്തം കണ്ണീരായി കാണാൻ നമ്മുടെ കുരുന്നുകൾക്ക് കഴിഞ്ഞു...
പുന്നക്കാട് മല്ലപ്പുഴശ്ശേരി സ്വദേശികളായ അജിത് കുമാർ ഗ്രീഷ്മ ദമ്പതികളുടെ മകളായ അനേക അജിത് തന്റെ കുടുക്ക പൊട്ടിച്ച ദുരിതാശ്വാസത്തിലേക്ക് നൽകിയ തുകയും വയനാട്ടിലേ തന്റെ സഹജീവിയുടെ കണ്ണീരൊപ്പാൻ നൽകിയ പാവയും മനുഷ്യത്വത്തിന്റെ പുതു നാമ്പുകൾ നമ്മിൽ വിടർത്തുന്നു.
അതുപോലെ തന്നെ മരണപ്പെട്ട മുൻ സൈനികന്റെ മകളായ പത്തനംതിട്ട വലഞ്ചുഴി സ്വദേശിനിയായ ശ്രെയ ശ്രീരാജ് തന്റെ രണ്ട് ഗ്രാം വരുന്ന സ്വർണ്ണ കമ്മൽ വിറ്റു കിട്ടിയ പണ്ട്രണ്ടായിരം രൂപ സംഭവനയായി നൽകിയപ്പോൾ പിഞ്ചു ബാല്യം പക്വതയിലേക്കെത്തിയ മനോഹര കാഴ്ച നമുക്ക് കാണാൻ കഴിഞ്ഞു. പത്തനംതിട്ട അമൃത വിദ്യാലയത്തിലെ ശ്രെയയും കൊഴഞ്ചേരി മുളമൂട്ടിൽ സെൻട്രൽ സ്കൂളിലെ അനേകയും നമ്മുടെ മുന്നിൽ വലിയ മാതൃകകൾ ആവുകയാണ്. സ്നേഹത്തിന്റെയും മാനവികതയുടെയും മനോഹര മാതൃകകൾ.