NEWSROOM

പൊലീസ് വാഹനമിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം; സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാർ

കോഴിക്കോട് വടകര ദേശീയപാതയിലെ പുതുപ്പണം അരവിന്ദ് ഘോഷ് റോഡിലാണ് അപകടം ഉണ്ടായത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് വടകര ദേശീയ പാതയിൽ പൊലീസ് വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പണിക്കോട്ടി ഹാഷ്മി നഗർ സ്വദേശി കുനിങ്ങാട്ട് അസൈനാർ ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.

കോഴിക്കോട് വടകര ദേശീയപാതയിലെ പുതുപ്പണം അരവിന്ദ് ഘോഷ് റോഡിലാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പൊലീസ് വാൻ അസൈനാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൂന്ന് പൊലീസ് വാനുകൾ ഒരുമിച്ച് കടന്ന് പോകുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തിൽ തലയുടെ ഭാഗം ചിതറിയ നിലയിൽ ആയിരുന്നു. മൃതദേഹം വടകര ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ദേശീയപാതയിൽ സ്ഥിരം അപകട മേഖലയിലാണ് കാൽനടക്കാരനും അപകടത്തിൽ പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. 

SCROLL FOR NEXT