NEWSROOM

നടി മിമി ചക്രബര്‍ത്തിക്ക് നേരെ ബലാത്സംഗ ഭീഷണി; സംഭവം ഡോക്ടറുടെ കൊലപാതകത്തില്‍ പോസ്റ്റിട്ടതിന് പിന്നാലെ

ഓഗസ്റ്റ് 14ന് നടന്ന പ്രതിഷേധ പരിപാടിയില്‍ മിമി ചക്രബര്‍ത്തിയും പങ്കെടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്

നടിയും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയുമായ മിമി ചക്രബര്‍ത്തിക്ക് നേരെ ബലാത്സംഗ ഭീഷണി. കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ നടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. കൊല്‍ക്കത്ത പൊലീസിനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

ഒപ്പം നിൽക്കുന്നുവെന്ന് പറഞ്ഞ് ആൾക്കൂട്ടത്തിനിടയിൽ മുഖംമൂടി ധരിച്ച്, വിഷം വമിപ്പിക്കുന്ന പുരുഷന്മാർ ബലാത്സംഗ ഭീഷണികൾ സാധാരണമാക്കുന്നിടത്താണ് സ്ത്രീകൾക്ക് നീതി ആവശ്യപ്പെടുന്നതെന്ന് മിമി എക്സിൽ പോസ്റ്റ് ചെയ്തു. എന്തുതരത്തിലുള്ള ശിക്ഷണവും വിദ്യാഭ്യാസവുമാണ് ഇതനുവദിക്കുന്നതെന്നും അവർ ചോദിച്ചു. ഇതിനൊപ്പം രണ്ട് സ്ക്രീൻഷോട്ടുകളും അവർ ചേർത്തിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ഓഗസ്റ്റ് 14ന് നടന്ന പ്രതിഷേധ പരിപാടിയില്‍ മിമി ചക്രബര്‍ത്തിയും പങ്കെടുത്തിരുന്നു.

SCROLL FOR NEXT