NEWSROOM

മുല്ലപ്പെരിയാർ വിഷയം; ജലനിരപ്പിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻ

തമിഴ്‌നാടിനോട് ശത്രുതാ മനോഭാവമില്ല, ആവശ്യമായ ജലം തമിഴ്‌നാടിന് നൽകി സുരക്ഷിതമായ ഡാം വേണമെന്ന് തന്നെയാണ് കേരളത്തിൻ്റെ ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അടിയന്തര സാഹചര്യം ഉണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വേണ്ട നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്നും ജനങ്ങൾക്കൊപ്പം എന്നും താൻ ഉറച്ചുനിന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാടുമായി ചർച്ചകൾ ഫലപ്രദമായി നടത്തുന്നുണ്ട്. തമിഴ്‌നാടിനോട് ശത്രുതാ മനോഭാവമില്ല, ആവശ്യമായ ജലം തമിഴ്‌നാടിന് നൽകി സുരക്ഷിതമായ ഡാം വേണമെന്ന് തന്നെയാണ് കേരളത്തിൻ്റെ ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ ഡാമിനുള്ള പരിസ്ഥിതിക അനുമതിക്കായി ശ്രമിക്കുന്നുണ്ട്. മുല്ലപ്പെരിയാറിനെ കുറിച്ചുള്ള അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദേശം നൽകി. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിൻ്റെ നിലപാട്, ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യും. അതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

SCROLL FOR NEXT