Source: X/ Surya Kumar Yadav
NEWSROOM

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ

സൂര്യകുമാർ യാദവിനെ ടി20 ഫോർമാറ്റിലെ ക്യാപ്റ്റനായി നിലനിർത്തിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടിയിട്ടുണ്ട്. ജിതേഷ് ശർമയാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ.

അതേസമയം, സൂര്യകുമാർ യാദവിനെ ടി20 ഫോർമാറ്റിലെ ക്യാപ്റ്റനായി നിലനിർത്തിയിട്ടുണ്ട്. കഴുത്തിന് പരിക്കേറ്റിരുന്ന ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി തുടരും. താരത്തിൻ്റെ മാച്ച് ഫിറ്റ്നസ് നോക്കിയാകും ആദ്യ ഇലവനിൽ കളിപ്പിക്കുക. അങ്ങനെയെങ്കിൽ സഞ്ജു സാംസൺ അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി തിരിച്ചെത്താനും സാധ്യതയുണ്ട്.

മറ്റൊരു പ്രധാന വാർത്ത ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവും നിതീഷ് കുമാർ റെഡ്ഡി, റിങ്കു സിംഗ് എന്നിവരുടെ ഒഴിവാക്കലുമാണ്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറ അഞ്ച് ടി20 മത്സരങ്ങളുള്ള പരമ്പരയിലേക്ക് തിരിച്ചെത്തും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: 

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജസ്‌പ്രീത് ബുംറ, വരുൺ ചക്കരവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്‌ദീപ് സിംഗ്‌, വാഷിങ്ടൺ സുന്ദർ.

SCROLL FOR NEXT