NEWSROOM

രാജീവ് ഗൗബയെ മാറ്റി; മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടി.വി. സോമനാഥൻ പുതിയ കാബിനറ്റ് സെക്രട്ടറി

തമിഴ്‌നാട് കേഡറിലെ 1987 ബാച്ച് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനാണ് ടി.വി. സോമനാഥൻ

Author : ന്യൂസ് ഡെസ്ക്



മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടി.വി. സോമനാഥനെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. രാജീവ് ഗൗബയെ മാറ്റിയാണ് രണ്ട് വർഷത്തെ കാലാവധിയോടെ ടി.വി. സോമനാഥനെ നിയമിക്കാൻ ക്യാബിനറ്റിൻ്റെ അപ്പോയിൻ്റ്‍മെൻ്റ് കമ്മിറ്റി അംഗീകാരം നൽകിയത്. 2019 മുതൽ രാജീവ് ഗൗബയാണ് കാബിനറ്റ് സെക്രട്ടറി. ആഗസ്റ്റ് 30 നാണു ടി.വി. സോമനാഥൻ ചുമതലയേൽക്കുക.

കാബിനറ്റ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത് വരെ കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി ടി.വി. സോമനാഥനെ നിയമിക്കുന്നതിനും കാബിനറ്റിൻ്റെ അപ്പോയിൻ്റ്‍മെൻ്റ് കമ്മിറ്റി അംഗീകാരം നൽകിയതായി ഔദ്യോഗിക ഉത്തരവിൽ പറയുന്നുണ്ട്.

തമിഴ്‌നാട് കേഡറിലെ 1987 ബാച്ച് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനാണ് ടി.വി. സോമനാഥൻ. നിലവിൽ അദ്ദേഹം കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ്.

SCROLL FOR NEXT