കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലത്ത് എസ്.ഐക്ക് മർദനം. പയ്യന്നൂർ എസ്.ഐ സി.സനിതിനാണ് മർദനമേറ്റത്. രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നതറിഞ്ഞ് സംഭവ സ്ഥലത്തേക്ക് എത്തിയപ്പോഴായിരുന്നു എസ് ഐയ്ക്ക് നേരെ ആക്രമണമുണ്ടായത്.
READ MORE: എൻഐആർഎഫ് റാങ്കിങ്ങിൽ തിളങ്ങി കേരളം; കേരളത്തിലെ സർവകലാശാലകളുടേത് മികച്ച നേട്ടമെന്ന് ആർ. ബിന്ദു
സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ് ഐയുടെ കൈക്ക് പരുക്കേറ്റു. യൂണിഫോം വലിച്ചു കീറിയതായും പൊലീസ് അറിയിച്ചു.