NEWSROOM

കൊച്ചിയില്‍ ഗുണ്ടാ സംഘങ്ങളുടെ മീറ്റപ്പ്; ഓഫീസ് ഉദ്ഘാടനത്തിനിടെ 6 പേർ പിടിയിൽ

ഗുണ്ടാപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായാണ് ഇത്തരത്തിലൊരു ഓഫീസ് സ്ഥാപിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം

Author : ന്യൂസ് ഡെസ്ക്

കൊച്ചി മരടിൽ ഗുണ്ടാ സംഘങ്ങളുടെ മീറ്റപ്പ്. തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഗുണ്ടകളാണ് മീറ്റപ്പിൽ പങ്കെടുത്തതെന്നാണ് ലഭ്യമാകുന്ന വിവരം. മരടിൽ പുതുതായി തുടങ്ങുന്ന ഓഫീസിൻ്റെ ഉദ്‌ഘാടനത്തിൻ്റെ ഭാഗമായാണ് മീറ്റപ്പ് സംഘടിപ്പിച്ചത്. 'വിഐപി ഓഫീസ്'  എന്ന പേരിലാണ് ഓഫീസ് ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മരടിൽ മീറ്റിംഗ് നടന്നത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 6 ഗുണ്ടകളെ പൊലീസ് പിടി കൂടിയിട്ടുണ്ട്. വിഐപി ഗ്രൂപ്പ് എന്നറിയപ്പെടുന്ന ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിലെ ഗുണ്ടാനേതാവിൻ്റെ കീഴിലാണ് മരടിലും ഓഫീസ് സ്ഥാപിച്ചത്. ഗുണ്ടാപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായാണ് ഇത്തരത്തിലൊരു ഓഫീസ് സ്ഥാപിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.

SCROLL FOR NEXT