NEWSROOM

തമിഴ്നാട്ടിലുള്ള സഹോദരന്റെ വിവരം തസ്മിത് ചോദിച്ചറിഞ്ഞിരുന്നുവെന്ന് പിതാവ്; തെരച്ചിൽ തുടരുന്നു

അമ്മ ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടി പിണങ്ങിയതായി കുടുംബം പറയുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്നും പതിമൂന്നുകാരിയെ കാണാതിയിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇന്നലെ രാവിലെയാണ് വീട്ടിൽ നിന്നും കുട്ടി ഇറങ്ങിയത്. അമ്മ ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടി പിണങ്ങിയതായി കുടുംബം പറയുന്നു. കാണാതാകുന്നതിനു  മുന്‍പ് പിതാവിനോട് തന്‍റെ  സഹോദരൻ്റെ വിവരവും ചോദിച്ച് അറിഞ്ഞിരുന്നു. വഹിദ് ഹുസൈൻ എന്നാണ് കുട്ടിയുടെ സഹോദരന്റെ പേര്. ഇയാൾ ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. അതിനാൽ കുട്ടി ഇവിടേക്ക് എത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 

കുട്ടി കന്യാകുമാരിയിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.  എന്നാൽ, ചെന്നൈയിലുള്ള സഹോദരന്റെ അടുത്തേക്ക് പോകാൻ സാധ്യതയില്ലെന്നും അസമിലേക്കാണ് പോകാനാണ് സാധ്യതയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

പെൺകുട്ടി കന്യാകുമാരിയിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയെ കന്യാകുമാരിയിൽ വെച്ച് കണ്ടതായുള്ള ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച വിവരങ്ങളും പൊലീസിനു ലഭിച്ചു. ഇതോടെ, കേരള-തമിഴ്നാട് പൊലീസ് സംയുക്തമായാണ് കുട്ടിക്കായി തെരച്ചില്‍ തുടരുന്നത്. തമിഴ്‌നാട്ടിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പെൺകുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്ന ദൃശൃങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സൈബര്‍ പൊലീസിന്റെ പോസ്റ്റ് കണ്ട യാത്രക്കാരി ബബിതയാണ് പെണ്‍കുട്ടിയുടെ ചിത്രം പൊലീസിന് കൈമാറിയത്. ഇതോടെ പൊലീസ് റെയിൽവെ സ്റ്റേഷൻ പരിസരത്തും ബസ്റ്റാൻ്റുകളിലും പരിശോധന നടത്തി. നാട്ടുകാർക്കും വ്യാപാരികൾക്കും ഫോട്ടോ കാണിച്ചും തെരച്ചിൽ നടത്തുന്നുണ്ട്.

കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ചിത്രം പകര്‍ത്തിയതെന്നും, കൈയില്‍ 40 രൂപ ഉണ്ടായിരുന്നതായും ബബിത പൊലീസിനെ അറിയിച്ചു.


SCROLL FOR NEXT