tovino thomas 
NEWSROOM

കുറ്റാരോപിതരുടെ രാജി നിഷ്പക്ഷമായ അന്വേഷണത്തിന് ആവശ്യം; പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നു: ടൊവിനോ തോമസ്

മലയാള സിനിമ മേഖലയിൽ മാത്രമാണ് അന്വേഷണം നടന്നത്. അതിനർത്ഥം മറ്റ് ഇൻഡസ്ട്രികളിൽ നടക്കുന്നില്ല എന്നല്ല

Author : ന്യൂസ് ഡെസ്ക്

ചലച്ചിത്ര മേഖലയിലുള്ളവരുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ, കുറ്റം തെളിയിക്കപ്പെട്ടാൽ ആരായാലും ശിക്ഷ അനുഭവിക്കണമെന്ന് നടൻ ടൊവിനോ തോമസ്. കുറ്റാരോപിതർ രാജിവെച്ചത് നിഷ്പക്ഷമായ അന്വേഷണത്തിന് ആവശ്യമാണെന്നും പൊലീസ് അന്വേഷണത്തെ സ്വഗതം ചെയ്യുന്നെന്നും ടൊവിനോ തോമസ് പറഞ്ഞു.

"സിനിമാ മേഖലയിൽ മാത്രമല്ല ജോലിസ്ഥലത്ത് എല്ലാവരും സുരക്ഷിതരായിരിക്കണം. മലയാള സിനിമ മേഖലയിൽ മാത്രമാണ് അന്വേഷണം നടന്നത്. അതിനർത്ഥം മറ്റ് ഇൻഡസ്ട്രികളിൽ നടക്കുന്നില്ല എന്നല്ല. സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് വിളിച്ചാൽ മൊഴി കൊടുക്കാൻ തയ്യാറാണ്. നീതി നടപ്പാക്കുമെന്ന് വിശ്വസിക്കുന്നു," ടൊവിനോ തോമസ് പറഞ്ഞു.

SCROLL FOR NEXT