fbwpx
'വിവാദങ്ങളിൽ ജാഗ്രത വേണം'; രഞ്ജിത്തിനെ പിന്തുണച്ച സജി ചെറിയാൻ്റെ പരാമർശത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Aug, 2024 11:57 PM

രഞ്ജിത്ത് രാജ്യം കണ്ട പ്രഗല്‍ഭനായ കലാകാരനാണ്. മാധ്യമങ്ങളില്‍ നടത്തിയ ഒരു ആരോപണത്തിന്‍റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ സാധിക്കില്ലെന്നുമാണ് സജി ചെറിയാൻ്റെ പരാമർശം

KERALA


സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണം പുറത്തുവന്നതിന് പിന്നാലെ, അദ്ദേഹത്തെ പിന്തുണച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ്റെ പരാമർശത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംഭവങ്ങളിൽ അഭിപ്രായം പറയുമ്പോൾ ജാഗ്രത പുലർത്തണമെന്ന് സജി ചെറിയാന് മുഖ്യമന്ത്രി നിർദേശം നൽകി.

കഴിഞ്ഞ ദിവസമാണ് ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ' എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ച തന്നോട് സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.

READ MORE: "തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല'; രഞ്ജിത്ത് വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി സജി ചെറിയാന്‍

ഇതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കില്ലെന്നായിരുന്നു സജി ചെറിയാൻ്റെ പരാമർശം. "രഞ്ജിത്ത് രാജ്യം കണ്ട പ്രഗല്‍ഭനായ കലാകാരനാണ്. മാധ്യമങ്ങളില്‍ നടത്തിയ ഒരു ആരോപണത്തിന്‍റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ സാധിക്കില്ല," എന്നുമാണ് മന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞത്. വിവാദമായതിന് പിന്നാലെ നിലപാട് മയപ്പെടുത്തി ഫേസ്‌ബുക്ക് പോസ്റ്റുമായി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്നും ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പെന്നുമായിരുന്നു മന്ത്രിയുടെ കുറിപ്പ്.

 READ MORE: ഒടുവില്‍ അന്വേഷണം: സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം


2024 ROUNDUP
2024 ROUNDUP; ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ ഉയര്‍ത്തിയ പെണ്‍കഥകള്‍
Also Read
user
Share This

Popular

KERALA
2024 ROUNDUP
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല