NEWSROOM

'ഷർട്ടിൻ്റെ ബട്ടൺ ഇട്ടില്ല, പാട്ടും പാടണം'; കണ്ണൂരിൽ സീനിയേഴ്‌സിൻ്റെ റാഗിങ്ങിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരുക്ക്

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞും, പാട്ടുപാടാൻ ആവശ്യപ്പെട്ടും സീനിയർ വിദ്യാർഥികൾ അജ്‌മലിനെ മർദിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ തന്നെ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിലുണ്ട്

Author : ന്യൂസ് ഡെസ്ക്

റാഗിങ്ങിനിടെ ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. കണ്ണൂർ പാനൂർ കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അജ്‌മലിനാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്. വൈകിട്ട് 4.30ഓടെ സ്കൂൾ പരിസരത്തെ വഴിയിൽ വെച്ചാണ് സംഭവം. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞും, പാട്ടുപാടാൻ ആവശ്യപ്പെട്ടും സീനിയർ വിദ്യാർഥികൾ അജ്‌മലിനെ മർദിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ തന്നെ ഷൂട്ട് ചെയ്തിട്ടുണ്ട്.

ഇരുപതോളം സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. അജ്‌മലിന്റെ കഴുത്തിനും കൈയ്ക്കും തലയ്ക്കും പരുക്കുകളുണ്ട്.

SCROLL FOR NEXT