NEWSROOM

ഇസ്രയേൽ- ഹമാസ് യുദ്ധം: അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഈജിപ്ത് ഭരണാധികാരികളുമായി ചർച്ച നടത്തി

ഗാസയിലെ വെടിനിർത്തലിലും ഹമാസ് ബന്ദിയാക്കിയവരുടെ മോചനത്തിനും വേണ്ടി നടക്കുന്ന ചർച്ചകളിൽ ധാരണയായിട്ടില്ല

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ, ഖത്തർ, ഈജിപ്ത് ഭരണാധികാരികളുമായി ചർച്ച നടത്തി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. കൈറോയിൽ നടക്കുന്ന സമാധാന ചർച്ചകൾക്ക് മുന്നോടിയായാണ് ഇരുവരോടും ചർച്ച നടത്തിയതെന്നാണ് റിപ്പോർട്ട്. ഖത്തർ, ഈജിപ്ത് ഭരണാധികാരികളുമായി ബൈഡൻ ഫോണിലാണ് സംസാരിച്ചത്.

ഖത്തർ അമീര്‍, ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയോടും ഈജിപ്ത്യൻ പ്രസിഡൻ്റ് അബ്ദൽ ഫത്താ അൽ സിസിയോടും ഫോണിൽ സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കൈറോയിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളുടെ ഭാഗമായാണ് ജോ ബൈഡൻ ഇരുവരെയും പ്രത്യേകം ഫോണിൽ ബന്ധപ്പെട്ടത്.

ഗാസയിലെ വെടിനിർത്തലിലും ഹമാസ് ബന്ദിയാക്കിയവരുടെ മോചനത്തിനും വേണ്ടി നടക്കുന്ന ചർച്ചകളിൽ  ഇതുവരെ ധാരണയായിട്ടില്ല. മെയ് മാസത്തിൽ ജോ ബൈഡൻ മുന്നോട്ട് വച്ച നിർദേശങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് ഹമാസ് നിലപാട്. അതേ സമയം യുഎസ് പുതുതായി മുന്നോട്ട് വച്ച ' ബ്രിഡ്ജിങ് പ്രോപ്പോസലിനോട്' ഹമാസ് പ്രതികൂലമായാണ് പ്രതികരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. യുഎസ് ആഭ്യന്തര സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ്റെ ഇസ്രയേൽ സന്ദർശനത്തിനെയും ഹമാസ് വിമർശിച്ചിരുന്നു.

SCROLL FOR NEXT