ശനിയാഴ്ചയാണ് നാസ ഇരുവരേയും അടുത്ത വർഷം ഫെബ്രുവരിയിൽ എലോൺ മസ്കിൻ്റെ സ്പെയ്സ് എക്സിൽ തിരിച്ചെത്തിക്കുമെന്ന് അറിയിച്ചത്
എട്ടു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രിക സുനിത വില്യംസിനേയും സഹയാത്രികൻ ബാരി വിൽമോറിനേയും തിരിച്ചെത്തിക്കുക അടുത്ത വർഷമെന്ന് വ്യക്തമാക്കി നാസ. ഇവർ പോയ ബഹിരാകാശ പേടകമായ ബോയിങ് സ്റ്റാർലൈനറിലുണ്ടായ സാങ്കേതിക തകരാറ് മൂലം 80 ദിവസമായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുകയായിരുന്നു ഇരുവരും.
ശനിയാഴ്ചയാണ് നാസ ഇരുവരേയും അടുത്ത വർഷം ഫെബ്രുവരിയിൽ എലോൺ മസ്കിൻ്റെ സ്പെയ്സ് എക്സിൽ തിരിച്ചെത്തിക്കുമെന്ന് അറിയിച്ചത്. സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതക ചോർച്ചയും ത്രസ്റ്ററുകൾ ഉപയോഗക്ഷമമല്ലാതായതുമാണ് മടക്കയാത്രയ്ക്ക് തടസം സൃഷ്ടിച്ചത്.
Also Read: എട്ടല്ല ,എൺപത് ദിവസം, സുനിത വില്യംസിൻ്റെ തിരിച്ചു വരവിന് തടസമാകുന്നതെന്ത്? നേരിടുന്ന വെല്ലുവിളികൾ..
സുനിതാ വില്യംസിൻറെ മൂന്നാം ബഹിരാകാശ യാത്രയാണിത്. തുടക്കം മുതൽ ഹീലിയം ചോർച്ചയടക്കം നിരവധി പ്രതിസന്ധികൾ പേടകം നേരിട്ടിരുന്നുവെങ്കിലും പേടകം വിജയകരമായി തിരിച്ചെത്തിക്കുവാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലായിരുന്നു എഞ്ചിനീയർമാർ.