വി.ഡി. സതീശൻ 
NEWSROOM

യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അനാഥരായ കുട്ടികൾക്കുമൊപ്പം നിൽക്കണം. അനാഥരായവർക്ക് കുടുംബ പാക്കേജ് നൽകണമെന്നും വി.ഡി. സതീശൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഘടകകക്ഷികളും പുനരാധിവാസത്തിന് പങ്കു ചേരുമെന്നും, പുനരധിവാസത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അനാഥരായ കുട്ടികൾക്കുമൊപ്പം നിൽക്കണം. അനാഥരായവർക്ക് കുടുംബ പാക്കേജ് നൽകണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

കേരളം അപകടത്തിലാണെന്ന് തിരിച്ചറിയണം. കാലാവസ്ഥ വ്യതിയാനം അപകടകരമായ സാഹചര്യത്തിലാണ്. 2016ന് ശേഷം ദുരന്ത നിവാരണ പ്ലാൻ പുതുക്കിയിട്ടില്ല. 2021 മുതൽ കൃത്യമായ ആസൂത്രണ പദ്ധതി പ്രതിപക്ഷം മുന്നോട്ട് വെക്കുന്നുണ്ട്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശാശ്വത പരിഹാരമാണ് വേണ്ടത്. ഇതിനായി നിർമിത ബുദ്ധിയുടെ സഹായം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT