NEWSROOM

വിലങ്ങാടിലേതും വയനാടിനൊപ്പം കാണേണ്ട ദുരന്തം, പുനരധിവാസം ദുരന്തബാധിതരുമായി ചർച്ച നടത്തിയ ശേഷം: മന്ത്രി മുഹമ്മദ് റിയാസ്

ദുരന്തബാധിതരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചെന്നും മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വയനാടിനൊപ്പം തന്നെ കാണേണ്ട ദുരന്തമാണ് വിലങ്ങാടും സംഭവിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് സന്ദർശിച്ച ശേഷം, ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ദുരന്തബാധിതരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചെന്നും മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

"പുനരധിവാസം നടത്തുക ദുരന്തബാധിതരുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമാകും. രേഖകൾ നഷ്ടപ്പെട്ടവർക്ക് വേണ്ടി അദാലത്ത് നടത്തും. ക്യാമ്പിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടമാകില്ല. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കും. ഓൺലൈൻ വിദ്യാഭ്യാസവും പുസ്തകങ്ങളും നൽകും. വൈദ്യുതി, ഗതാഗതം തുടങ്ങിയവ ഉടൻ തന്നെ പുനർസ്ഥാപിക്കും. സാധ്യമാകുന്നതെല്ലാം എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ചെയ്യും," മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

SCROLL FOR NEXT