Source: Instagram
NEWSROOM

കേരളത്തിലും വമ്പൻ കോളിളക്കം സൃഷ്ടിച്ച് വിഷ്ണു വിശാലിൻ്റെ കരിയർ ബെസ്റ്റ് ഓപ്പണിംഗ് ചിത്രം 'ആര്യൻ

ദുൽഖർ സൽമാൻ്റെ വേഫറെർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് ഓപ്പണിങ്ങുമായി വിഷ്ണു വിശാൽ ചിത്രം "ആര്യൻ" കേരളത്തിലും. ദുൽഖർ സൽമാൻ്റെ വേഫറെർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. വിഷ്ണു വിശാൽ നായകനായി എത്തിയ ആര്യൻ ബോക്സ് ഓഫീസിൽ വമ്പൻ ഓപ്പണിംഗാണ് നേടിയത്. പ്രീമിയർ ഷോ മുതൽ തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ പ്രവീൺ കെ. രചിച്ചു സംവിധാനം ചെയ്ത ചിത്രം വിഷ്‌ണു വിശാൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ വിഷ്ണു വിശാൽ തന്നെയാണ് നിർമിച്ചത്. ചിത്രത്തിൻ്റെ അവതരണം ശുഭ്ര, ആര്യൻ രമേശ് എന്നിവരാണ്. 'എ പെർഫെക്റ്റ് ക്രൈം സ്റ്റോറി' എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം എത്തിയിരിക്കുന്നത്.

നിരൂപക പ്രശംസ വരെ പിടിച്ചു പറ്റിയ ചിത്രം ഒരു പക്കാ ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലും മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്.

'രാക്ഷസൻ' എന്ന വമ്പൻ ഹിറ്റിന് ശേഷം വിഷ്ണു വിശാൽ വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തിയതും ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ചിത്രത്തിൽ പൊലീസ് ഓഫീസർ നമ്പി എന്ന കഥാപാത്രമായാണ് വിഷ്ണു വിശാൽ വേഷമിട്ടിരിക്കുന്നത്. വളരെ സങ്കീർണമായ ഒരു സീരിയൽ കില്ലിംഗ് കേസ് അന്വേഷിക്കാൻ എത്തുന്ന ഈ കഥാപാത്രമായി വിഷ്ണു വിശാൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിൽ സെൽവ രാഘവനും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട്.

ആദ്യാവസാനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി കഥ പറയുന്ന "ആര്യൻ" വളരെ കാലിക പ്രസക്തമായ ഒരു വിഷയവും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ്, മാനസാ ചൗധരി, വാണി ഭോജൻ, സെൽവരാഘവൻ, ചന്ദ്രു, ജീവ സുബ്രമണ്യം, മാലാ പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ എന്നിവക്ക് ശേഷം വേഫറെർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ച ചിത്രം കൂടിയാണ് "ആര്യൻ".

ഛായാഗ്രഹണം - ഹാരിഷ് കണ്ണൻ, സംഗീതം- ജിബ്രാൻ, എഡിറ്റർ- സാൻ ലോകേഷ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, പി സി സ്റ്റണ്ട്സ് പ്രഭു, അഡീഷണൽ തിരക്കഥ- മനു ആനന്ദ്, കോസ്റ്റ്യൂം ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ് -വിനോദ് സുന്ദർ, അഡീഷണൽ സ്റ്റൈലിംഗ്-വർഷിണി ശങ്കർ, സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, ഹരിഹരൻ എൻ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി-തപസ് നായക്, ഡിഐ-ബ്രിഡ്ജ് പോസ്റ്റ് വർക്ക്സ്, വിഎഫ്എക്സ്-ഹോക്കസ് പോക്കസ്, ഡബ്ബിംഗ്-സീഡ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്-പ്രഥൂൽ എൻ. ടി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-ഗുണശേഖർ (പോസ്റ്റ് ഓഫീസ്), മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്-സിദ്ധാർത്ഥ് ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സീതാരാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ശ്രാവന്തി സായിനാഥ്, പിആർഒ- ശബരി

SCROLL FOR NEXT