NEWSROOM

വയനാട് ദുരിതാശ്വാസം; കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി

ദുരിതാശ്വസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുവാനാണ് എറണാകുളത്ത് ചേര്‍ന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎ) സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റെ തീരുമാനം

Author : ന്യൂസ് ഡെസ്ക്

വയനാട്ടിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കേരള വിഷന്‍ ഓപ്പറേറ്റര്‍മാര്‍ 25 ലക്ഷം രൂപ നല്‍കി. ദുരിതാശ്വസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുവാനാണ് എറണാകുളത്ത് ചേര്‍ന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎ) സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റെ തീരുമാനം.


ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡു 25 ലക്ഷം രൂപ സിഒഎ സംരംഭമായ കെസിസിഎല്‍ വിഹിതം മുഖ്യമന്ത്രിക്ക് കൈമാറി. ബാക്കി 75 ലക്ഷം രൂപ ഓപ്പറേറ്റര്‍മാരുടെ കൂടി സഹകരണത്തോടെ വയനാട്ടില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുനരധിവാസ നിര്‍മ്മാണ പദ്ധതിയിലേക്ക് നല്‍കും. യോഗത്തില്‍ സിഒഎ പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു.

ദുരിതബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ സജീവമായിരുന്നു. കേരളവിഷന്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് സൗജന്യ ഇന്‍റര്‍നെറ്റ് സേവനത്തിനായുള്ള സൗകര്യങ്ങള്‍ ഒരിക്കിയിരുന്നു.

SCROLL FOR NEXT