WORLD

28 കോടിയുടെ സ്വത്ത് സുഹൃത്തിന്റെ പേരില്‍ വില്‍പ്പത്രമെഴുതി 19കാരന്‍

ചൈനയിലെ ഷാങ്ഹായി പ്രദേശത്തെ ലി എന്ന യുവാവാണ് ഈ വേറിട്ട തീരുമാനത്തിനു പിന്നില്‍

Author : ന്യൂസ് ഡെസ്ക്

ബെയ്ജിങ്: ബാല്യകാലസുഹൃത്തിന്റെ പേരില്‍ തന്റെ കോടികളുടെ സ്വത്ത് വില്‍പ്പത്രമെഴുതിവച്ച് യുവാവ്. ചൈനയിലെ ഷാങ്ഹായി പ്രദേശത്തെ ലി എന്ന 19-കാരനാണ് ഈ തീരുമാനത്തിനു പിന്നില്‍. അപ്പാര്‍ട്ട്മെന്റും സമ്പാദ്യവും അടക്കമാണ് യുവാവ് സുഹൃത്തിന് അവകാശപ്പെട്ടതാണെന്ന് വില്‍പ്പത്രമെഴുതിയത്. ഇയാളുടെ മാതാപിതാക്കളില്‍ നിന്ന് ലഭിച്ച സ്വത്തുക്കളാണിതെന്നാണ് വിവരം.

സാഹസിക കായികവിനോദങ്ങളോട് താത്പര്യമുള്ളയാളാണ് ലി. ഈ കാരണത്താല്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ 28 കോടിയുടെ സ്വത്തുക്കള്‍ സുഹൃത്തിന് ലഭിക്കണമെന്നാണ് ഇയാളുടെ നിലപാട്. മാതാപിതാക്കള്‍ വിവാഹമോചിതരായതിനാല്‍ ഇരുവരുടെയും നിലവിലെ പങ്കാളികള്‍ക്ക് സ്വത്തുക്കള്‍ ലിയ്ക്ക് ലഭിക്കുന്നതില്‍ താത്പര്യമില്ല. അതുകൊണ്ടുകൂടിയാണ് സുഹൃത്തിന്റെ പേരില്‍ എഴുതിവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സംഭവം ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചത്. ചൈനയിലെ നിയമപ്രകാരം അവിവാഹിതനായ യുവാവിന് അപകടം സംഭവിച്ചാല്‍ സ്വത്തുക്കള്‍ ഇയാളുടെ മാതാപിതാക്കള്‍ക്കാണ് ലഭിക്കുക. കുടുംബത്തിന് പുറത്തുള്ളയാള്‍ക്ക് സ്വത്തുക്കള്‍ എഴുതി നല്‍കാനും ചൈനീസ് നിയമത്തില്‍ സാധിക്കും.

SCROLL FOR NEXT