Source: X
WORLD

ഇന്തോനേഷ്യയിൽ തീപിടിത്തം: 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അപകടത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയോടെയാണ് കെട്ടിടത്തിൽ തീ പടർന്നത്.

Author : ന്യൂസ് ഡെസ്ക്

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ കെട്ടിട സമുച്ചയത്തിന് തീപിടിച്ചു. അപകടത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയോടെയാണ് കെട്ടിടത്തിൽ തീ പടർന്നത്. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. മരണ സംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയും നിലനിൽക്കുകയാണ്.

കെട്ടിടത്തിലെ ഒന്നാമത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തൊഴിലാളികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് പൊടുന്നനെ തീപടരുകയായിരുന്നു. നിരവധിപ്പേർ ജനൽ വഴി ചാടിയും മറ്റും രക്ഷപ്പെടുകയായിരുന്നു. ദുരന്തത്തിന്റെ ആഘാതം കുറയാൻ അത് കാരണമായി.

നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകളാണ് തീയണയ്ക്കാൻ സ്ഥലത്ത് എത്തിയത്. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു സ്വകാര്യ കമ്പനിയുടെ ഏഴുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനവും. പരിശോധനകളും തുടരുകയാണ്.

SCROLL FOR NEXT