കാണാതായവരുടെ കണക്കെടുക്കാൻ നീക്കം?  യുദ്ധമേഖലകളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിച്ച സൈനികർക്ക് മെഡൽ പ്രഖ്യാപിച്ച് റഷ്യ

യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ ഏകദേശം നാല് വർഷമായി കാണാതായവരുടെ കണക്ക് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം എന്നും റിപ്പോർട്ടുകളുണ്ട്.
Russian Soldiers
Russian Soldiers Source: X / Reuters
Published on
Updated on

മോസ്കോ: യുദ്ധമേഖലകളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിച്ച സൈനികർക്ക് മെഡൽ പ്രഖ്യാപിച്ച് റഷ്യ. മെഡൽ നൽകാൻ നിർദ്ദേശിക്കുന്ന കരട് രേഖ ഔദ്യോഗിക ഡാറ്റാ ബേസിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. മരിച്ചവരെ തിരിച്ചറിയാൻ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ നടപ്പിലാക്കിയവർക്കും മെഡൽ നൽകുമെന്നാണ് റിപ്പോർട്ട്.

Russian Soldiers
കാണാതായ മലേഷ്യൻ വിമാനം- MH370 ലെ യാത്രക്കാരുടെ കുടുംബങ്ങൾക്ക് 4 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

യുദ്ധമേഖലകളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിച്ച സൈനികർക്കും സാധാരണക്കാർക്കും അംഗീകാരം നൽകാനാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ ഏകദേശം നാല് വർഷമായി കാണാതായവരുടെ കണക്ക് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം എന്നും റിപ്പോർട്ടുകളുണ്ട്. മെഡൽ നൽകാൻ നിർദേശിക്കുന്ന കരട് രേഖ, നിർദിഷ്ട ചട്ടങ്ങളുടെ ഔദ്യോഗിക ഡാറ്റാബേസിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

Russian Soldiers
ഇന്ത്യയ്ക്ക് മേൽ പുതിയ തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ട്രംപ്

യുക്രെയ്നെ പോലെ തന്നെ റഷ്യയും യുദ്ധനഷ്ടങ്ങളെ രാഷ്ട്ര രഹസ്യങ്ങളായി തരംതിരിക്കുന്നു എന്നതിന്റെ സൂചനയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് സൈനിക ഇന്റലിജൻസ് കണക്കുകൾ പ്രകാരം 2022 ഫെബ്രുവരിയിൽ റഷ്യ - യുക്രെയ്ൻ സംഘർഷം ആരംഭിച്ചതുമുതൽ 1 ദശലക്ഷത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com