WORLD

ബലൂചിസ്ഥാനിൽ പാക് വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ ബലൂചിസ്ഥാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ 38 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് ബലൂച് ലിബറേഷൻ ആർമി അവകാശവാദമുന്നയിച്ചു.

Author : ന്യൂസ് ഡെസ്ക്

ക്വെറ്റ: ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഗ്വാദർ, സുരബ് മേഖലകളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ. ഇന്നലെ രാത്രിയുണ്ടായത് അതിരൂക്ഷമായ ആക്രമണം ആണെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ ബലൂചിസ്ഥാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ 38 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് ബലൂച് ലിബറേഷൻ ആർമി അവകാശവാദമുന്നയിച്ചു. ഓഗസ്റ്റ് 1 മുതൽ 8 വരെയുണ്ടായ ആക്രമണങ്ങളിലാണ് ഇത്രയധികം പാക് സൈനികർ കൊല്ലപ്പെട്ടതെന്നും ഒരു ഡസനോളം പേർക്ക് പരിക്കേറ്റെന്നും ബലൂച് സൈനിക വക്താവ് അറിയിച്ചു.

പാകിസ്ഥാൻ്റെ നിരവധി സൈനിക വാഹനങ്ങളും ഒരു ക്വാഡ് കോപ്റ്ററും നിരവധി പാലങ്ങളും റെയിൽവേ ട്രാക്കുകളും തകർത്തെന്നും ബലൂച് സേന അറിയിച്ചു. കൊല്ലപ്പെട്ടവരിൽ പാകിസ്ഥാൻ്റെ ഇൻ്റലിജൻസ് സേനാംഗവും ഉൾപ്പെട്ടിട്ടുണ്ടെന്നും ബലൂച് സൈന്യം അവകാശപ്പെട്ടു.

SCROLL FOR NEXT