വാഷിങ്ടൺ: യുഎസിൽ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്. ജോർജിയയിലെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമിയെ കീഴ്‌പ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വെടിവെപ്പ് നടത്തിയയാൾ ഇപ്പോൾ കസ്റ്റഡിയിലാണെന്നും പൊതുജനങ്ങൾക്ക് യാതൊരു ഭീഷണിയുമില്ലെന്നും സൈന്യം സ്ഥിരീകരിച്ചു. വെടിവെപ്പിനെ തുടർന്ന് പ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും, ജനലും വാതിലുകളും അടച്ചിടാനും നിർദേശം നൽകിയതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു.
മുൻകരുതൽ എന്ന നിലയിൽ, പ്രശ്നബാധിത മേഖലയിലെ ഏകദേശം 1,400 വിദ്യാർഥികൾ പഠിക്കുന്ന മൂന്ന് പ്രാഥമിക വിദ്യാലയങ്ങൾ അടച്ചിട്ടതായി കമ്മ്യൂണിറ്റി സൂപ്രണ്ട് ബ്രയാൻ പെറിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു. നിയമ നിർവഹണ അധികാരികളുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് അറിയിച്ചു.