വാഷിങ്ടൺ: ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 25% അധിക തീരുവയാണ് ട്രംപ് ഇന്ത്യക്കുമേൽ പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് അധിക തീരുവ ഈടാക്കിയത്. ഇതോടെ തീരുവ 50 % ആയി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ താരിഫ് ഇനിയും വർധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിൻ്റെ നീക്കം. യുക്രെയ്‌നിൽ യുദ്ധം നടത്തുന്ന റഷ്യയിൽ നിന്നും എങ്ങനെ കൂസലില്ലാതെ എണ്ണ വാങ്ങാൻ കഴിയുന്നുവെന്നും ട്രംപ് ചോദിച്ചിരുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ റഷ്യയെ യുക്രെയ്നെതിരായ യുദ്ധത്തിന് സഹായിക്കുന്നുവെന്ന് ആരോപണം നേരത്തെയും യുഎസ് ഉന്നയിച്ചിരുന്നു. ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ഏർപ്പെടുത്തതിന് പിന്നാലെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയത്.