WORLD

റഷ്യയിൽ വീണ്ടും വൻ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

ഇന്ന് പുലർച്ചയോടെയാണ് ഭൂചലനമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിൻ്റെ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.8 ശതമാനം തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനമുണ്ടായത്. കിഴക്കൻ കംചസ്‌കി തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതായി യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മേഖലയുടെ തലസ്ഥാനമായ പെട്രോപാവ്‌ലോവ്‌സ്ക്-കംചസ്കിയിൽ നിന്ന് 128 കിലോമീറ്റർ (80 മൈൽ) കിഴക്കായാണ് ഭൂകമ്പം ഉണ്ടായത്. പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.

അതേസമയം, റഷ്യയുടെ സ്റ്റേറ്റ് ജിയോഫിസിക്കൽ സർവീസിന്റെ പ്രാദേശിക ശാഖ 7.4 ശതമനാണ് ഭൂചലനത്തിൻ്റെ തീവ്രത രേഖപ്പെടുത്തിയത്. കൂടാതെ അഞ്ച് തുടർചലനങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തതായും വ്യക്തമാക്കി. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

SCROLL FOR NEXT