കാബൂൾ: കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഫ്ഗാനിസ്ഥാനിലെ മലയോര മേഖലയായ കുനാർ പ്രവിശ്യയിലുണ്ടായ തുടർ ഭൂചലനങ്ങളിൽ മരണം 2217 കടന്നു. ഇതുവരെ 4000 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അഫ്ഗാനിസ്ഥാൻ സർക്കാർ വൃത്തങ്ങൾ എക്സിലൂടെ അറിയിച്ചു.
പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിൽ സെപ്റ്റംബർ ഒന്നിന് പ്രാദേശിക സമയം പകൽ 11.47നാണ് റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.