
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നൻഗർഹാർ പ്രവിശ്യയെ നിലംപരിശാക്കി വൻ ഭൂകമ്പം. ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം എണ്ണൂറിലേറെ പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 1600 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു.
അതേസമയം, ദുരന്തഘട്ടത്തിൽ ഈ പ്രദേശങ്ങളുടെ പുനരധിവാസത്തിനായി അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചിരിക്കുകയാണ് താലിബാൻ ഭരണകൂടം. ഭൂകമ്പം തകർത്ത അഫ്ഗാനിസ്താന് ഇന്ത്യ സഹായമെത്തിക്കുന്നുണ്ട്.
1000 ഫാമിലി ടെന്‍റുകൾ ഇന്ത്യ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. 15 ടൺ ഭക്ഷണ സാധനങ്ങൾ അടിയന്തരമായി കാബൂളിൽ നിന്ന് കുനാറിൽ എത്തിക്കും. നാളെ മുതൽ ഇന്ത്യയിൽ നിന്ന് കൂടുതൽ ദുരിതാശ്വാസ വസ്തുക്കൾ അയക്കുമെന്ന് വിദേശകാര്യ മന്ത്രി എക്സിലൂടെ അറിയിച്ചു.