വാഷിങടൺ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയിലേക്ക് തിരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാര ബന്ധങ്ങൾ, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ എന്നിവയും പ്രധാന ചർച്ചാവിഷയങ്ങളാകും. ട്രംപിന്റെ പ്രതിനിധി സംഘത്തിൽ ടെസ്‌ല മേധാവി ഇലോൺ മസ്ക്, ആപ്പിൾ സിഇഒ ടിം കുക്ക്, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്കിനും ഉണ്ട്.
രണ്ടാം തവണ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ട്രംപ് നടത്തുന്ന ആദ്യ ചൈനീസ് സന്ദർശനമാണിത്. 2025 ഒക്ടോബറിൽ ദക്ഷിണ കൊറിയയിലെ ബൂസാനിൽ നടന്ന അപെക് ഉച്ചകോടിക്കിടെയാണ് ഇരുരാജ്യത്തലവൻമാരും അവസാനമായി നേരിട്ട് കണ്ടത്. ചൈന-യുഎസ് ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ സന്ദര്‍ശനം. എന്നാല്‍ ഇറാന്‍ വിഷയമായിരിക്കും ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയെന്നാണ് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
ഇറാനുമേല്‍ ചൈനയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാവുമോ എന്നാണ് എന്നാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നാളെ ഉഭയകക്ഷി ചർച്ചകളും വിരുന്നും നടക്കും.