WORLD

അമ്പരപ്പിക്കുന്ന വേഗത.. അതിലേറെ കൃത്യത; സുരക്ഷാ ഉപകരണങ്ങളേതുമില്ലാതെ 'തായ്‌പേയ് 101' കീഴടക്കി അമേരിക്കൻ പർവതാരോഹകൻ

അടിപൊളി എന്നാണ് കെട്ടിടത്തിൻ്റെ മുകൾ ഭാഗത്തെത്തിയ ശേഷം അലക്സ് പ്രതികരിച്ചത്

Author : ലിൻ്റു ഗീത

തായ്‌വാനിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ തായ്പേ 101ന് മുൻപിൽ ആയിരങ്ങൾ തടിച്ചു കൂടിയത് അത്ഭുതപ്പെടുത്തുന്ന ഒരു സാഹസിക കാഴ്ച കാണാനാണ്. അമേരിക്കൽ പർവതാരോഹകനായ അലക്‌സ് ഹൊണോൾഡ് ഭീമൻ കെട്ടിടത്തിൽ കയറിയത് യാതൊരു സുരക്ഷാ ഉപകരണങ്ങളുടേയും സഹായം കൂടാതെയാണ്.

അമ്പരപ്പിക്കുന്ന വേഗത, അതിലേറെ കൃത്യത. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നായ തായ്പേ 101ൻ്റെ ചുവരുകളിൽ ചിലന്തിയെ പോലെയാണ് അലക്‌സ് ഹൊണോൾഡ് വലിഞ്ഞു കയറിയത്. ആകാംഷയുടെയും ആശങ്കയുടെയും 1.30 മണിക്കൂറിന് ശേഷമാണ് അലക്‌സ് തൻ്റെ സാഹസിക ദൗത്യം പൂർത്തിയാക്കിയത്. കയറോ മറ്റ് സുരക്ഷാ ഉപകരണങ്ങളുടെയോ സഹായമില്ലാതെ മനസാനിധ്യത്തിൻ്റെയും ലക്ഷ്യബോധത്തിൻ്റെയും കരുത്തിലായിരുന്നു 1,667 അടി ഉയരമുള്ള കെട്ടിടത്തെ അലക്‌സ് കീഴടക്കിയത്.

തുടക്കത്തിൽ വലിയ ആശങ്കയുണ്ടായിരുന്നെങ്കിലും അലക്‌സിൻ്റെ കൃത്യതയിലും കഴിവിലും തങ്ങൾക്ക് വിശ്വാസം ഉണ്ടെന്നും അതുകൊണ്ടാണ് അലക്‌സിനെ പിന്തുണയ്ക്കാനെത്തിയതെന്നും കാണികൾ പറയുന്നു. അടിപൊളി എന്നാണ് കെട്ടിടത്തിൻ്റെ മുകൾ ഭാഗത്തെത്തിയ ശേഷം അലക്സ് പ്രതികരിച്ചത്. നെറ്റ്ഫ്ളിക്സ് ലൈവ് സ്‍‌ട്രീമിങ്ങിലൂടെ ആയിരക്കണക്കിനാളുകളാണ് ലോകത്തിൻ്റെ വിവിധകോണുകളിൽ നിന്നും അലക്സിൻ്റെ അത്ഭുത പ്രകടനം കണ്ടത്.

SCROLL FOR NEXT