Source: X
WORLD

യുഎസിലെ ലൂസിയാനയിൽ വെടിവയ്പ്; 9 കുട്ടികൾ കൊല്ലപ്പെട്ടു

അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

യുഎസിലെ ലൂസിയാനയിൽ നടന്ന വെടിവയ്പിൽ ഒൻപത് കുട്ടികൾ കൊല്ലപ്പെട്ടു. ഒരു വയസിനും പതിനാല് വയസിനുമിടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ഇയാളെ തിരിച്ചറിയാനായിട്ടില്ല.

കൊല്ലപ്പെട്ടവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. ഷ്രെവ്‌പോർട്ടിൽ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിൽ 10 പേർക്ക് പരിക്കേറ്റു. മൂന്ന് സ്ഥലങ്ങളിലായാണ് വെടിവയ്പ് നടന്നത്. വെടിയേറ്റ കുട്ടികളിൽ ചിലർക്ക് പ്രതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസി മേധാവി വെയ്ൻ സ്മിത്ത് അറിയിച്ചു.

സംഭവത്തിൽ ഡിറ്റക്ടീവുകളെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്ന് ഷ്രെവ്‌പോർട്ട് പൊലീസ് ലൂസിയാന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളതായും അധികൃതർ വ്യക്തമാക്കി. വെടിവയ്പിൽ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT