വാഷിങ്ടണ്‍: യുഎസിലെ മിഷിഗണില്‍ ജൂത ദേവാലയത്തിന് നേരെ സ്‌ഫോടക വസ്തുക്കളുള്ള വാഹനം ഇടിച്ചു കയറ്റി ആക്രമണം. പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ വെടിവച്ച് കൊലപ്പെടുത്തി.
സിനഗോഗിലെ പ്രൈമറി സ്‌കൂളില്‍ 140ഓളം കുട്ടികള്‍ ക്ലാസിലുള്ള സമയത്തായിരുന്നു ആക്രമണം.ആക്രമണത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണമുണ്ടായത്. മുന്‍വശത്തെ പ്രവേശന കവാത്തിലൂടെയാണ് അക്രമി വാഹനം സിനിഗോഗിലേക്ക് ഓടിച്ചു കയറ്റിയത്. ജൂതര്‍ക്ക് നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് എഫ്ബിഐ പറഞ്ഞു. ഒരാള്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇടിച്ചു കയറ്റിയ വാഹനവും പ്രതിയുടെ പേരില്‍ തന്നെയാണ്.
കൊല്ലപ്പെട്ട പ്രതി മിഷിഗണില്‍ താമസിക്കുന്ന ലെബനന്‍ പൗരനമാണെന്നാണ് സൂചന. ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇയാളുടെ ചില കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.