WORLD

ഷെയ്ഖ് ഹസീന രാജ്യം വിടുന്നതിൻ്റെ ദൃശ്യം പങ്കുവെച്ചു; ബംഗ്ലാദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ മരിച്ചനിലയിൽ

ഫ്ലൈറ്റ് ലഫ്റ്റനൻ്റ് കെ.എം. തഹ്‌സീഫ് സൗരിയെ (28) ആണ് ധാക്കയിലെ തുറാഗ് നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതുമായി ബന്ധമുള്ള വ്യോമസേന മുൻ ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് ലഫ്റ്റനൻ്റ് കെ.എം. തഹ്‌സീഫ് സൗരിയെ (28) ആണ് ധാക്കയിലെ തുറാഗ് നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

തഹ്‌സിഫിൻ്റെ മരണം ബംഗ്ലാദേശിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രിയുടെ വീഡിയോ പോസ്റ്റ് ചെയ്തതുമുതൽ അദ്ദേഹം പീഡിപ്പിക്കപ്പെടുകയാണെന്നും അതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും കുടുംബം ആരോപിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

തഹ്‌സിഫിൻ്റെ മരണകാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഷെയ്ഖ് ഹസീനയുടെ വീഡിയോ കാരണമാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിൻ്റെ ബന്ധു മോഷ്ഫെക്ക ജഹാൻ പറഞ്ഞു. "എൻ്റെ സഹോദരൻ കൊല്ലപ്പെട്ടു. അയാൾ എന്ത് തെറ്റാണ് ചെയ്തത്? ഹസീന ഓടിപ്പോകുന്നതിൻ്റെ വീഡിയോ പങ്കുവെച്ചതോ? അയാൾ അല്ല അത് റെക്കോർഡ് ചെയ്തത്. സഹപ്രവർത്തകരിൽ ആരോ ഒരാളാണ് അതിനുപിന്നിലെന്ന് ജഹാൻ ഫേസ്ബുക്കിൽ കുറിപ്പിൽ ആരോപിച്ചു.

SCROLL FOR NEXT