WORLD

'മർദിച്ച് അവശനാക്കി, വിഷം കുടിപ്പിച്ചു'; ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടക്കൊല

മകനെ കൊലപ്പെടുത്തിയവർക്കെതിരെ കുടുംബം രംഗത്തെത്തി.

Author : ന്യൂസ് ഡെസ്ക്

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടക്കൊലമർദനം

. സുനാമഗഞ്ച് സ്വദേശി ജോയ് മഹാപത്രോ ആണ് കൊല്ലപ്പെട്ടത്. ജോയ് മഹാപത്രോയെ മർദിച്ച് അവശനാക്കി വിഷം നൽകി കൊലപ്പെടുത്തിയതാണ് എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ആക്രമണത്തിന് പിന്നാലെ സിൽഹെറ്റ് മാഗ് ഒസ്മാനി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാല മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ത്യക്കാരനെ ആൾക്കൂട്ടം ചേർന്ന് കൊലപ്പെടുത്തിയതിന് പിന്നാലയാണ് ബംഗ്ലാദേശിൽ പ്രതിഷേധപ്രകടനങ്ങൾ ആരംഭിച്ചത്. ഡിസംബർ 19നാണ് ബംഗ്ലാദേശിലെ മൈമെൻസിംഗിലെ ബലൂക്കയിലാണ് മതനിന്ദ ആരോപിച്ച് 25 വയസുള്ള വസ്ത്ര ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ജനക്കൂട്ടം തല്ലിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചത്.

പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥി നേതാവിന് വെടിയേറ്റത് പ്രക്ഷോഭം ആളിപ്പടരാൻ കാരണമായി. പിന്നാലെ മോഷണ ശ്രമം ആരോപിച്ച് മറ്റൊരു യുവാവിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. 29 കാരനായ അമൃത് മൊണ്ടൽ എന്ന സാമ്രാട്ടാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ച് ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു സാമ്രാട്ടിൻ്റെ കൊലപാതകം.

SCROLL FOR NEXT