ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു Source: X. Prime Minister of Israel
WORLD

"ഇറാന്‍ ദുര്‍ബലമായി, യുറേനിയം സമ്പുഷ്ടീകരണം നടത്താനാവില്ല"; യുദ്ധം പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അവസാനിക്കുമെന്ന് നെതന്യാഹു

ഇറാന്‍ ഭരണ നേതൃത്വത്തില്‍ വലിയ തര്‍ക്കങ്ങളും അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും നെതന്യാഹു ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

ടെല്‍ അവീവ്: ഇറാന്‍ യുദ്ധത്തിലേക്ക് യുഎസിനെ ഇസ്രയേല്‍ വലിച്ചിഴച്ചതല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു. ഡൊണാള്‍ഡ് ട്രംപിന് ആര്‍ക്കെങ്കിലും നിര്‍ദേശം നല്‍കാനാകുമോ എന്നും ചോദ്യം. യുദ്ധത്തിന്റെ ലക്ഷ്യം ഇറാന്‍ ഉയര്‍ത്തുന്ന ആണവ ഭീഷണി ഇല്ലാതാക്കല്‍. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടുകൊണ്ടുള്ള നീക്കം പരാജയപ്പെടുമെന്നും നെതന്യാഹു പറഞ്ഞു.

ഇറാന് യുറേനിയം സമ്പുഷ്ടീകരണമോ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണമോ ഇനി സാധ്യമല്ലെന്നും ഇറാന്‍ ദുര്‍ബലമായെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ വിജയിച്ചു കൊണ്ടിരിക്കുകയാണ്. ഇറാന്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് ഇറാന് യുറേനിയം സമ്പൂഷ്ടീകരണം സാധ്യമാകാത്തത് എന്നതു സംബന്ധിച്ച് തെളിവുകളൊന്നും പുറത്തുവിട്ടിട്ടുമില്ല. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

20 ദിവസമായി നീണ്ടു നിന്ന സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ നിര്‍മാണ ശാലകള്‍ നശിപ്പിക്കപ്പെട്ടതായും ആണവ ബന്ധം സമ്പുഷ്ടമാക്കാനുള്ള അവരുടെ കഴിവിനെ ഇല്ലാതാക്കിയെന്നും നെതന്യാഹു പറഞ്ഞു. ഇനി യുദ്ധം പലരും കരുതുന്നതിനേക്കാള്‍ വേഗത്തില്‍ അവസാനിക്കും. ഇറാന്‍ ഭരണ നേതൃത്വത്തില്‍ വലിയ തര്‍ക്കങ്ങളും അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും നെതന്യാഹു ആരോപിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചും നെതന്യാഹു പരാമര്‍ശിച്ചു. യുഎസിനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു എന്ന ആരോപണം ശരിയല്ലെന്നും ട്രംപിനോട് എന്ത് ചെയ്യണമെന്ന് ആര്‍ക്കെങ്കിലും ഉപദേശിക്കാന്‍ കഴിയുമോ എന്നുമാണ് നെതന്യാഹു ചോദിച്ചത്.

SCROLL FOR NEXT