Source: X
WORLD

ചൈനയിലെ ഖനിയിൽ കാർബൺ മോണോക്സൈഡ് ചോർന്ന് അപകടം; 80ലേറെ പേർക്ക് ദാരുണാന്ത്യം

അപകട സമയത്ത് 247ഓളം തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്

Author : ന്യൂസ് ഡെസ്ക്

വടക്കന്‍ ചൈനയിലെ ലിയുഷെൻയു കൽക്കരി ഖനിയിൽ കാർബൺ മോണോക്സൈഡ് ചോർന്നുണ്ടായ അപകടത്തിൽ 80 ലേറെ പേർ മരിച്ചു. ചൈനയിലെ സമയം 7.30 ഓടെയായിരുന്നു അപകടം. അപകട സമയത്ത് 247ഓളം തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചൈനയിലെ തന്നെ ഏറ്റവും ദരിദ്രരായ ആളുകൾ കൂടുതലായി തമാസിക്കുന്ന പ്രവിശ്യകളിലൊന്നാണ് അപകടം നടന്ന ഷാൻസി.

201 പേരെ രക്ഷാപ്രവർത്തനത്തിലൂടെ ഖനിയിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചിരുന്നുവെങ്കിലും ഇവരിൽ പലരും അതിനകം തന്നെ മരിച്ചിരുന്നു. ഖനിയിലെ കാർബൺ മോണോക്സൈഡിൻ്റെ അളവ് അത്യന്തം അപകടകരമായ അളവിലായിരുന്നതിനാൽ തന്നെ പലരുടേയും അവസ്ഥ ഗുരുതരമാണ്.

രക്ഷാപ്രവർത്തനത്തിലോ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ചികിത്സയിലോ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അധികൃതർക്ക് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്നും ഉത്തരവാദികളാവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പ്രസിഡൻ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT