തകർന്നു വീണ കാർഗോ വിമാനം Source: ANI
WORLD

ടേക്ക് ഓഫിന് പിന്നാലെ യുഎസിൽ കാർഗോ വിമാനം തകർന്നു വീണു; മൂന്ന് ജീവനക്കാർക്ക് ദാരുണാന്ത്യം

ലൂയിസ് വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെയായിരുന്നു അപകടം

Author : ന്യൂസ് ഡെസ്ക്

യുഎസിലെ കെൻ്റക്കിയിൽ ടേക്ക് ഓഫിന് പിന്നാലെ കാർഗോവിമാനം തകർന്നു വീണു. ലൂയിസ് വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിൽ മൂന്ന് ജീവനക്കാരാണുണ്ടായിരുന്നത്.

ഹോണോലുലുവിലേക്ക് പുറപ്പെടാനിരുന്ന വിമാനം വ്യവസായ മേഖലയിലാണ് തകർന്ന് വീണത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

യുപിഎസിൻ്റെ 1991ൽ പുറത്തിറക്കിയ മക്ഡൊണൽ എംഡി-11 വിമാനമാണ് തകർന്നു വീണത്. സ്ഫോടനത്തെ തുടർന്ന് പ്രദേശമെങ്ങും കറുത്ത പുക ബാധിച്ചതോടെ ആളുകളോട് ഈ പ്രദേശത്ത് നിന്നും മാറി നിൽക്കുവാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

SCROLL FOR NEXT