WORLD

ഏഴ് വര്‍ഷത്തിനിടെ ആദ്യം, യുഎസില്‍ നിന്നും സോയാബീന്‍ ഇറക്കുമതി ചെയ്യാതെ ചൈന; ട്രംപിന്റെ താരിഫ് നയത്തില്‍ കുടുങ്ങി യുഎസിലെ കര്‍ഷകരും

യുഎസിന്റെ ഏറ്റവും വലിയ കാര്‍ഷിക കയറ്റുമതിയെയാണ് ചൈനയുടെ ഈ നീക്കം ബാധിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

യുഎസില്‍ നിന്ന് സോയാബീന്‍ ഇറക്കുമതി നിര്‍ത്തിവെച്ച് ചൈന. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ നടപടി. ഈ മാസം യുഎസില്‍ നിന്ന് സോയാബീന്‍ ഇറക്കുമതി ചെയ്തില്ല. ട്രംപിന്റെ താരിഫ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ നടപടി. എന്നാല്‍ യുഎസിലെ കര്‍ഷകരെ കൂടി ഇരുട്ടിലാക്കുന്നതാണ് നടപടി.

യുഎസില്‍ നിന്ന് ഇറക്കുമതി ഒഴിവാക്കി ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കുകയാണ് ചൈന ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ സോയാബീന്‍ ഇറക്കുമതിക്കാരാണ് ചൈന. എന്നാല്‍ സെപ്തംബര്‍ മാസത്തില്‍ ഇതുവരെ ചൈന യുഎസില്‍ നിന്നും സോയാബീന്‍ ഇറക്കുമതി നടത്തിയിട്ടില്ല. ഇതോടെ യുഎസിന്റെ ഏറ്റവും വലിയ കാര്‍ഷിക കയറ്റുമതിയെയാണ് ചൈനയുടെ ഈ നീക്കം ബാധിച്ചിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് ഇതേസമയം 17 ലക്ഷം മെട്രിക് ടണ്‍ ഇറക്കുമതിയുണ്ടായിരുന്നിടത്ത് ഇത്തവണ അത് പൂജ്യമാണ്. ചൈനയ്ക്ക് മേല്‍ യുഎസ് ഉയര്‍ന്ന നികുതി ചുമത്തിയതോടെയാണ് സോയാബീന്‍ ഇറക്കുമതിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ചൈന തീരുമാനിച്ചത്. എന്നാല്‍ കഴിഢ്ഡ മാസം ബ്രസീലില്‍ നിന്നും 29.9 ശതമാനം വര്‍ധിച്ച് 10.96 ദശലക്ഷം ടണിലെത്തി. ഇത് ചൈനയുടെ മൊത്തം എണ്ണക്കുരു ഇറക്കുമതിയുടെ 85.2 ശതമാനം വരുമെന്ന് കസ്റ്റംസ് ഡാറ്റ കാണിക്കുന്നു.

അതേസമയം അര്‍ജന്റീനയില്‍ നിന്നുള്ള കയറ്റുമതി 91.5 ശതമാനം ഉയര്‍ന്ന് 1.17 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. അതായത് മൊത്തം ഇരക്കുമതിയുടെ 9 ശതമാനം വരുമിത്. ഇതോടെ ചൈനയുടെ സോയാബീന്‍ ഇറക്കുമതി സെപ്തംബറില്‍ 12.87 മില്യണ്‍ മെട്രിക് ടണ്‍ എത്തി.

SCROLL FOR NEXT