"വേദനയില്ലാത്ത ഒരു നിമിഷം പോലും ഇല്ല, ശരീരം മുഴുവന്‍ നീറുന്നു"... യുഎസ്സിലെ ടെന്നസിയില്‍ മാരക മരുന്ന് മിശ്രിതം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ക്രിസ്റ്റ പൈക്കിന്റെ ആദ്യ പ്രതികരണമാണിത്.
വധശിക്ഷാ ശ്രമത്തെ അതിജീവിച്ചെങ്കിലും അതിനു ശേഷം ഇതുവരെ തനിക്ക് വേദനയില്ലാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല. ശരീരം മുഴുവന്‍ നീറുകയും കൈകളും തൊണ്ടയും വേദനിച്ച് സംസാരിക്കാന്‍ പ്രയാസപ്പെടുന്നുണ്ടെന്നും അഭിഭാഷകര്‍ മുഖേന ക്രിസ്റ്റ പൈക്ക് അറിയിച്ചു. നിരവധി പേരെ ദയനീയ അവസ്ഥയിലാക്കിയ ഭരണകൂടത്തിന്റെ കഴിവുകേടില്‍ താന്‍ അതീവ ദുഃഖിതയാണെന്നും അവര്‍ വ്യക്തമാക്കി.
1995 ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ കാമുകനൊപ്പം ചേര്‍ന്ന് സഹപാഠിയായ കൊളീന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റയ്ക്ക് വധശിക്ഷ വിധിച്ചത്. തന്റെ കാമുകനെ തട്ടിയെടുക്കാന്‍ സഹപാഠി ശ്രമിക്കുന്നുവെന്ന സംശയമായിരുന്നു കൊലപാതകത്തിന് കാരണം. പെണ്‍കുട്ടിയെ കാട്ടിലേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിച്ചായിരുന്നു കൊലപാതകം.
1996ല്‍ കോടതി ക്രിസ്റ്റ പൈക്കിന് മാരകമായ വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാന്‍ വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായിരുന്നു ക്രിസ്റ്റ. ക്രിസ്റ്റയുടെ വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കൊളീന്‍ സ്ലെമ്മറുടെ അമ്മയും എത്തിയിരുന്നു.
ഇന്ന് അമ്പത് വയസ്സുള്ള ക്രിസ്റ്റ പൈക്കിന്റെ ശരീരത്തില്‍ രണ്ട് ഡോസ് വിഷം കുത്തിവെച്ചെങ്കിലും മരണം സംഭവിച്ചില്ല. വിഷം രക്തക്കുഴലുകളില്‍ പ്രവേശിക്കാതെ കൈകളില്‍ കെട്ടിക്കിടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇത് കൈകളില്‍ പൊള്ളലേറ്റതുപോലെയുള്ള പാടുകളും കുമിളകളും ഉണ്ടാകാന്‍ കാരണമായി.
അബോധാവസ്ഥയിലായിരുന്ന ക്രിസ്റ്റ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. ക്രിസ്റ്റ ഇപ്പോഴും ജീവനോടെയുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു അഭിഭാഷകരുടെ പ്രതികരണം.
എന്നാല്‍, മരണവേദനയിലൂടെയാണ് താനിപ്പോള്‍ കടുന്നു പോകുന്നതെന്നാണ് ക്രിസ്റ്റ പൈക്ക അഭിഭാഷകരെ അറിയിച്ചിരിക്കുന്നത്. വേദന അനുഭവിക്കാത്ത ഒരു രാത്രി പോലും തനിക്കില്ല. ശരീരം മാത്രമല്ല, മാനസികമായും കടുത്ത വേദനയിലാണ് താന്‍ കഴിയുന്നതെന്നും ക്രിസ്റ്റ പറഞ്ഞു.
സമാധാനപൂര്‍ണായ മരണത്തിന് കാത്തിരിക്കുകയായിരുന്നു താന്‍. എന്നാല്‍, ഏകാന്തമായ ആശുപത്രി മുറിയിലാണ് എത്തിപ്പെട്ടത്. എന്താണ് തനിക്ക് സംഭവിച്ചതെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. എന്തിനാണ് ആ രാത്രി താന്‍ അതിജീവിച്ചതെന്നറിയില്ല. ഇനി കാത്തിരിക്കുന്നത് എന്താണെന്നും അറിയില്ലെന്നും ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തിയ അഭിഭാഷകര്‍ക്ക് നല്കിയ മൊഴിയില്‍ ക്രിസ്റ്റ പൈക്ക പറഞ്ഞു.
ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ പരാജയപ്പെട്ടത് ടെന്നസിയില്‍ വലിയ രാഷ്ട്രീയ നിയമ പോരാട്ടങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.