വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ സ്വദേശിയായ വൃദ്ധനെ ഇസ്രയേല്‍ കുടിയേറ്റക്കാരാണ് വൃദ്ധനെ മര്‍ദിച്ചത്. 67കാരനായ ബാസിം സലേ യാസിന്‍ വെസ്റ്റ് ബാങ്കിലെ ഒരു സസ്യ നഴ്‌സറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇസ്രയേലി കുടിയേറ്റക്കാര്‍ മര്‍ദിച്ചത്.
വൃദ്ധനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ മുഖംമൂടി ധരിച്ച പത്തിലേറെ പേര്‍ ചേര്‍ന്നാണ് മര്‍ദിക്കുന്നത്. ആക്രമണത്തില്‍ നിലത്ത് വീഴുന്നതിന് മുമ്പ് മുഖംമൂടി ധാരികൾ യാസിനെ ചവിട്ടുന്നതും വടികൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം.
ജര്‍മന്‍-പലസ്തീന്‍ ഉടമസ്ഥതയിലുള്ള നഴ്‌സറിയിലെ തൊഴിലാളികള്‍ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ വരുന്നത് കണ്ട് ഓടിപ്പോയി. എന്നാല്‍ ബധിരനായ യാസിന് ഇത് അറിയാന്‍ സാധിച്ചില്ല. ഇതോടെ ഇസ്രയേലികള്‍ എത്തി യാസിനെ മര്‍ദിക്കുകയായിരുന്നു. യാസിന് മുഖത്തും നെഞ്ചിലും പിറകിലും പരിക്കേറ്റു. കൈയിലെ എല്ലുകള്‍ ഒടിഞ്ഞ നിലയില്‍ ആശുപത്രിയില്‍ ആയിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും ആക്രമണം നേരിടുന്നത്.