തീപിടിത്തത്തിൻ്റെ ദൃശ്യങ്ങൾ Source: X
WORLD

ഹോങ്കോങില്‍ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരണം, 94 ആയി

അഗ്നിസേനാംഗങ്ങള്‍ ഉള്‍പ്പടെ 76 പേർ പരിക്കേറ്റ് ചികിത്സയിലാണ്

Author : ന്യൂസ് ഡെസ്ക്

ഹോങ്കോങ്: ഹോങ്കോങ്ങിലെ തായ് പോ ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി ഉയർന്നു. രക്ഷാപ്രവർത്തനം 24 മണിക്കൂർ പിന്നിടുമ്പോള്‍, മുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അഗ്നിസേനാംഗങ്ങള്‍ ഉള്‍പ്പടെ 76 പേർ പരിക്കേറ്റ് ചികിത്സയിലാണ്.

ഇതിനിടെ, തീപിടുത്തവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് നിർമാണ കമ്പനി ജീവനക്കാർക്കെതിരെ കൊലപാതക കുറ്റം ചുമത്തി.63 വർഷത്തിനിടെ ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ തീ പിടുത്തമാണ് വാങ് ഫുക് കോർട്ട് ഹൗസിങ് കോംപ്ലക്സിലുണ്ടായത്. ദുരന്തത്തിലകപ്പെട്ട നൂറു കണക്കിന് പേരെ ഇനിയും കണ്ടെത്താനുണ്ട്.

തീപടർന്ന ഏകദേശം രണ്ടായിരത്തോളം ഫ്ലാറ്റുകളിലായി 4800ഓളം ആളുകളാണ് താമസിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഹോങ്കോങ്ങിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീപിടിത്തമാണിത്. തായ്പോയിലെ വാങ് ഫുക് കോര്‍ട്ടിൽ നിന്നും പൊട്ടിപ്പുറപ്പെട്ട തീ പിന്നീട് ഭവന സമുച്ചയത്തിലേക്ക് വ്യാപിക്കുകയായിരുന്നു. അപകടത്തിൽ കെട്ടിടത്തിൽ കുടുങ്ങിയവരിൽ കൂടുതലും പ്രായമായവരാണെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു.

ദുരന്തത്തെ തുടർന്ന് പ്രവിശ്യാ തെരഞ്ഞെടുപ്പും പൊതുപരിപാടികളും മാറ്റിവെച്ചു.

SCROLL FOR NEXT