Source: News Malayalam 24x7
WORLD

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

വിവിധ പള്ളികളിൽ യേശുവിന്റെ ഉയിർപ്പ് സ്മരണയിൽ പ്രാർഥനകൾ നടന്നു...

Author : ന്യൂസ് ഡെസ്ക്

സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം ഓർമ്മിപ്പിച്ച് ലോകമെങ്ങും ഈസ്റ്റർ ആഘോഷിക്കുന്നു. വിവിധ പള്ളികളിൽ യേശുവിന്റെ ഉയിർപ്പ് സ്മരണയിൽ പ്രാർഥനകൾ നടന്നു.

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു. സമാധാനം ഇല്ലാത്ത ഒരു ലോകത്തിന്റെ നടുക്ക് ആണ് നമ്മൾ ജീവിക്കുന്നത്. ആരാണ് വലുത് എന്ന ചോദ്യത്തിന് മറുപടി കിട്ടാത്തത് ആണ് പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ കാരണം. സ്വാർഥത പരാജയപ്പെടുന്നിടത്ത് സ്വർഗരാജ്യം പടുത്തുയർത്തുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിജയം ഭാഷയുടെയും സംസ്ഥാനത്തിന്റെയും വേർതിരിവില്ലാതെ ഒരുരാജ്യം ആയി നിൽക്കുന്നതാണ് എന്നും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അദ്ദേഹം പറഞ്ഞു.

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ പ്രാർഥനകൾക്ക് നേതൃത്വം നൽകി. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ഈസ്റ്റർ സന്ദേശം നൽകി.

SCROLL FOR NEXT