തിരുവനന്തപുരം: തലസ്ഥാനത്ത് ഒന്നേകാൽ കോടിയുടെ സൈബർ തട്ടിപ്പ്. കവടിയാർ സ്വദേശി ലതയ്ക്കാണ് പണം നഷ്ടമായത്. എച്ച്ഡിഎഫ്‌സി സെക്യൂരിറ്റിസ് ലിമിറ്റഡിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 1.21 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി നൽകിയിരിക്കുന്നത്.
ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്താണ് പണം നിക്ഷേപിപ്പിച്ചത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്. പൂർണമായും ഓൺലൈൻ വഴിയാണ് പ്രതികൾ ലതയയെ ബന്ധപ്പെട്ടത്.
പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയവരുടെ വ്യക്തിവിവരങ്ങളിൽ കൃത്യമായ സൂചനകൾ ഇല്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.