ഇലോൺ മസ്‌ക് 
WORLD

കാലാവധി പൂർത്തിയായെന്ന് പോസ്റ്റ്; ഡോജിൻ്റെ തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് പുറത്തേയ്ക്ക്

സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തൻ്റെ കാലാവധി പൂർത്തിയായെന്ന് മസ്ക് എസ്കിൽ കുറിച്ചു.

Author : ന്യൂസ് ഡെസ്ക്

യുഎസ് ഭരണകൂടത്തിൻ്റെ ഡോജിൻ്റെ തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് പുറത്തേക്ക്. സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തൻ്റെ കാലാവധി പൂർത്തിയായെന്ന് മസ്ക് എസ്കിൽ കുറിച്ചു. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുന്നതുൾപ്പടെ തീരുമാനം എടുത്തതിന് ട്രംപിന് നന്ദിയെന്നും മസ്ക് കൂട്ടിച്ചേർത്തു.

ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായി തെരഞ്ഞെടുത്താൽ ശതകോടിശ്വരനായ ഇലോൺ മസ്കിനെ സർക്കാരിന്‍റെ കാര്യക്ഷമതാ കമ്മീഷൻ തലവനാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപ് ചുമതലയേറ്റതിന് പിന്നാലെ ഇലോൺ മസ്കിന് നിയമനം നൽകുകയും ചെയ്തു.

യുഎസിൻ്റെ ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്തുന്നതിനും, വാർഷിക ഫെഡറൽ കമ്മി പകുതിയായി കുറയ്ക്കുന്നതിനും വേണ്ടിയുള്ള ഡോജിൻ്റെ പ്രവർത്തനത്തെ കുറിച്ച് മസ്ക് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സർക്കാർ കാര്യക്ഷമമല്ലെന്നും, വലിയതോതിൽ ധൂർത്തും തട്ടിപ്പും നടക്കുന്നുണ്ടെന്നും മസ്ക് അഭിപ്രായപ്പെട്ടിരുന്നു. തന്റെ ടീം ഒരു ദിവസം ശരാശരി നാല് ബില്യൺ ഡോളർ സമ്പാദിക്കുന്നുണ്ടെന്നും 130 ദിവസത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ കമ്മി കുറയ്ക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും മസ്ക് അവകാശവാദം ഉന്നയിച്ചിരുന്നു.

ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടുമെന്നും, അത് ഗവൺമെന്റിലുടനീളം ഒരു ജീവിതരീതിയായി മാറുന്നു എന്നും ഇലോൺ മസ്ക് പറഞ്ഞു.

SCROLL FOR NEXT