"രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ പ്രസിഡൻ്റിന് അധികാരമില്ല"; ട്രംപിനെതിരെ ഫെഡറൽ കോടതി

ട്രംപിൻ്റെ നടപടി അധികാര ദുർവിനിയോഗമാണെന്നും കോടതി നിരീക്ഷിച്ചു.
ഡൊണൾഡ് ട്രംപ്
ഡൊണൾഡ് ട്രംപ്
Published on

യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾക്കെതിരെ ഫെഡറൽ കോടതി. രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ പ്രസിഡൻ്റിന് അധികാരമില്ലെന്ന് പറഞ്ഞ കോടതി ട്രംപിൻ്റെ നടപടി അധികാര ദുർവിനിയോഗമാണെന്നും നിരീക്ഷിച്ചു.

ട്രംപിൻ്റെ താരിഫ് നയങ്ങൾ സാമ്പത്തിക മേഖലയിൽ കനത്ത പ്രഹരം എൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഫെഡറൽ കോടതിയുടെ അറിയിപ്പ് പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിൽ ട്രംപ് ഭരണകൂടം കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

താരിഫ് നയങ്ങൾ ഇന്ത്യഅടക്കമുള്ള രാജ്യങ്ങളിലെ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന ആശങ്കയിലായിരുന്നു രാജ്യങ്ങൾ കടന്നുപോയത്.

ഡൊണൾഡ് ട്രംപ്
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടു; പാര്‍ലമെന്റില്‍ പ്രഖ്യാപനവുമായി ബെഞ്ചമിന്‍ നെതന്യാഹു

താരിഫ് വർധിപ്പിച്ചതിന് പിന്നാലെ സ്വർണവിലയിലും വൻ വർധനയാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളർ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. മറ്റ് പ്രധാന കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ 2.2% മൂല്യമാണ് ഇടിഞ്ഞത്.

സാങ്കേതികവിദ്യയിൽ ഏറെ പ്രാധാന്യമുള്ള നാസ്ഡാക്ക് ഫണ്ട് 4.5% ഇടിഞ്ഞപ്പോൾ, എസ് ആൻഡ് പി 500 ഉം, ഡൗവ് യഥാക്രമം 3.4% ഉം 2.7% ഉം ഇടിഞ്ഞു. വിപണി മൂല്യത്തിൽ യുഎസിലെ ഏറ്റവും വലിയ രണ്ട് കമ്പനികളായ ആപ്പിളും എൻവിഡിയയും ഉച്ചയോടെ മൊത്തം 470 ബില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com