മഹ്മൂദ് അഹമദി നജാദ്  Source: Files
WORLD

ഇറാൻ മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമദി നജാദ് കൊല്ലപ്പെട്ടു? ടെഹ്റാനിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ശനിയാഴ്ച ടെഹ്റാനിൽ ഉണ്ടായ ആക്രമണത്തിൽ അഹമദി നജാദ് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്...

Author : ന്യൂസ് ഡെസ്ക്

ടെഹ്രാൻ: ഇസ്രയേൽ - അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാൻ മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമദി നജാദ് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ശനിയാഴ്ച ടെഹ്റാനിൽ ഉണ്ടായ ആക്രമണത്തിൽ അഹമദി നജാദ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇസ്രയേലി മാധ്യമങ്ങളും ചില അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്ത സ്ഥിരീകരിക്കുന്നുണ്ട്. ഇറാൻ വാർത്ത സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.

2005 മുതൽ 2013 വരെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച മഹ്മൂദ് അഹമദി നജാദ്, എക്സ്പെഡിയൻസി ഡിസ്‌സേൺമെന്റ് കൗൺസിൽ അംഗവുമായിരുന്നു. ഇറാന്റെ ആണവ സമ്പുഷ്‌ടീകരണത്തിൽ ഉൾപ്പെടെ നിർണായക പങ്ക് വഹിച്ച നേതാവാണ് മഹ്മൂദ് അഹമദി നജാദ്. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇറാന്റെ സ്വീകാര്യത വർധിപ്പിക്കുന്നതിൽ അശ്രാന്ത പരിശ്രമം നടത്തിയ നേതാവാണ്. ഇറാന്റെ അന്താരാഷ്ട്ര നയബന്ധങ്ങൾ ശക്തിപ്പെടുത്തിയതിലും മഹ്മൂദ് പ്രധാന പങ്കുവഹിച്ചിരുന്നു. സാമ്രാജിത്വത്തിനെതിരെ നജാദ് സ്വീകരിച്ച ശക്തമായ നിലപാടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കൻ സാമ്രാജിത്വത്തെയും ഭരണകൂടത്തെയും കടന്നാക്രമിക്കുന്ന തരത്തിലുള്ള നജാദിൻ്റെ നിലപാടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ മരണത്തിന് പിന്നാലെ താത്കാലിക കൗൺസിൽ ഭരണം ഏറ്റെടുത്തു. മൂന്നംഗ കൗൺസിലിലെ പുരോഹിത അംഗമായി അലിറേസ അറാഫിയെ തെരഞ്ഞെടുത്തു. പ്രസിഡൻ്റും ചീഫ് ജസ്റ്റിസും ആണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഐആർജിസിയുടെ പുതിയ തലവനായി അഹ്മദ് വാഹിദി ചുമതലയേറ്റു.

SCROLL FOR NEXT