ടെല്‍ അവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ മരണത്തിന് പിന്നാലെ താത്കാലിക കൗൺസിൽ ഭരണം ഏറ്റെടുത്തു. മൂന്നംഗ കൗൺസിലിലെ പുരോഹിത അംഗമായി അലിറേസ അറാഫിയെ തെരഞ്ഞെടുത്തു. പ്രസിഡൻ്റും ചീഫ് ജസ്റ്റിസും ആണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഐആർജിസിയുടെ പുതിയ തലവനായി അഹ്മദ് വാഹിദി ചുമതലയേറ്റു.
സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ബഹ്റൈൻ, കുവൈറ്റ്, ഖത്തർ യുഎഇ എന്നിവടങ്ങളിലെ ബ്രീട്ടീഷ് പൗരന്മാരോട് സുരക്ഷിത സ്ഥലങ്ങിൽ അഭയം തേടണമെന്ന് യുകെ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ടെഹ്റാനും തബ്രീസും അടക്കം നഗരങ്ങളിൽ ഇസ്രയേൽ, യുഎസ് ആക്രമണം തുടരുകയാണ്. അതേസമയം ഖമനേയിയുടെ കൊലപാതകികളെ വെറുതെ വിടില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്ക്യാൻ വ്യക്തമാക്കി. ഇതിനിടെ ഇസ്രയേലിനെതിരെ പ്രത്യാക്രമണം കടുപ്പിക്കുകയാണ് ഇറാൻ. ഇസ്രയേലിലെ ബെയ്റ്റ് ഷെമെഷിലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു.
കുവൈത്തിലേക്ക് പോവുകയായിരുന്ന മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പാലക്കാട് സ്വദേശികളായ സ്മൃതി മേനോന്‍, രശ്മി മേനോന്‍ എന്നിവരാണ് കുടുങ്ങിയത്. രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്.