Germany destroys two nuclear plants Source: Reuters
WORLD

ഇനി അവശേഷിക്കുന്നത് രണ്ടെണ്ണം മാത്രം; 2023 ൽ അടച്ചുപൂട്ടിയ ആണവനിലയങ്ങൾ ഇല്ലാതാക്കി ജർമനി, ലക്ഷ്യം പൂർണമായ ആണവ നിരായുധീകരണം

1980 മുതൽ ബവേറിയൻ പട്ടണമായ ഗുണ്ട്രെമ്മിംഗനിലുള്ള രണ്ട് കൂളിംഗ് ടവറുകളാണ് ഏറ്റവുമൊടുവിൽ ചിന്നിചിതറിയത്.

Author : ന്യൂസ് ഡെസ്ക്

ബെർലിൻ: പൂർണമായ ആണവ നിരായുധീകരണത്തിന് ഒരുങ്ങുകയാണ് ജർമനി. ഇതിന്റെ ഭാഗമായി രാജ്യത്തെ ആണവനിലയങ്ങൾ ഓരോന്നായി തകർക്കുകയാണ് സർക്കാർ. 2023ൽ അടച്ചുപൂട്ടിയ രണ്ട് ആണവ നിലയങ്ങളാണ് മാത്രമാണ് ഇനി രാജ്യത്ത് അവശേഷിക്കുന്നത്.

2045 ഓടെ ആണവ നിരായുധീകരണം പൂർണമായി നടപ്പാക്കുകയാണ് ജർമനിയുടെ ലക്ഷ്യം. ഹരിതോർജ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ. 1980 മുതൽ ബവേറിയൻ പട്ടണമായ ഗുണ്ട്രെമ്മിംഗനിലുള്ള രണ്ട് കൂളിംഗ് ടവറുകളാണ് ഏറ്റവുമൊടുവിൽ ചിന്നിചിതറിയത്.

ജപ്പാനിലെ ഫുകുഷിമ ആണവ ദുരന്തത്തിന് പിന്നാലെയാണ് ജർമനി ആണവവിരുദ്ധ നിലപാട് സ്വീകരിച്ച് തുടങ്ങിയത്. 2011 മുതൽ രാജ്യത്ത് ആണവ നിലയങ്ങൾ അടച്ചുപൂട്ടി തുടങ്ങി. ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ 2023ലാണ് രാജ്യത്തെ അവസാനത്തെ മൂന്ന് ആണവ നിലയങ്ങൾ അടച്ചുപൂട്ടാനുള്ള നടപടികൾ തുടങ്ങിയത്.

തീരുമാനം രാജ്യത്തിന് സാമ്പത്തികമായും വ്യാവസായികമായും തിരിച്ചടിയാകുമെന്ന വാദങ്ങളും ഉയരുന്നുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളും ആണവോർജത്തിൽ നിക്ഷേപം വർധിപ്പിക്കുമ്പോഴായിരുന്നു ജർമനിയുടെ തീരുമാനം. രാജ്യത്ത് ഇനി അവശേഷിക്കുന്നത് രണ്ട് ആണവനിലയങ്ങൾ മാത്രമാണ്.

SCROLL FOR NEXT