Source: X
WORLD

പുതുവർഷം ഗംഭീരമാകാൻ 'യെമാഞ്ച' അനുഗ്രഹിക്കണം; കടലമ്മയ്ക്ക് സമ്മാനങ്ങളുമായി ആചാരം മുടക്കാതെ ബ്രസീലിയൻ ജനത

അതിർത്തി കടന്നെത്തിയ ഒരു സംസ്കാരം ഇന്ന് ഈ ജനതയുടെയും ഭാഗമായിക്കഴിഞ്ഞു

Author : വിന്നി പ്രകാശ്

പുതുവത്സരത്തെ വരവേൽക്കാൻ തയ്യാറെടുത്തു കഴിഞ്ഞു ബ്രസീലിലെ റിയോ ഡി ജനീറോയും. കടലമ്മയുടെ അനുഗ്രഹത്തിനായി ഓരോ വർഷവും നിരവധി പേരാണ് കോപകബാന ബീച്ചിലെത്തുന്നത്.അതിർത്തി കടന്നെത്തിയ ഒരു സംസ്കാരം ഇന്ന് ഈ ജനതയുടെയും ഭാഗമായിക്കഴിഞ്ഞു.

ലോകം പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുമ്പോൾ ബ്രസീലിലും ആഘോഷങ്ങൾ കെങ്കേമമാക്കുകയാണ് ഒരു ജനത. 2026 സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും വർഷമാകാൻ കടലമ്മയെ ആരാധിക്കാൻ നിരവധി പേരാണ് കോപകബാന ബീച്ചിലെത്തുന്നത്.

വെള്ള വസ്ത്രം ധരിച്ച് പൂക്കളുമായി ആളുകൾ ബീച്ചുകളിലേക്ക് എത്തും. ലഹരി പാനീയങ്ങളും സൗന്ദര്യവർധക വസ്തുക്കളും കൈയ്യിൽ കരുതും. ഇതെല്ലാം കടലിൽ സമർപ്പിക്കും. ഡ്രമ്മിൽ കൊട്ടിപ്പാടിയും നൃത്തം ചെയ്തും കടൽ തീരം ആഘോഷ തിമിർപ്പിലാകും. അടുത്ത വർഷം സമാധാനവും സമൃദ്ധിയും ഉണ്ടാകാൻ വേണ്ടിയുള്ള പ്രാർഥനകളും കടൽത്തീരത്ത് നടക്കും. കടൽ ദേവതയായ യെമാഞ്ച അനുഗ്രഹിച്ചാൽ അടുത്ത വർഷം സമൃദ്ധിയുള്ളതാകുമെന്നാണ് വിശ്വാസം.

യോറുബ മേഖലയിലുള്ളവർ ആരാധിക്കുന്ന ദേവതയാണ് യെമാഞ്ച. വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്നുള്ളവർ അടിമകളായി ബ്രസീലിൽ എത്തിയതോടെയാണ് ഈ പാരമ്പര്യം ബ്രസീലിൻ്റെ ഭാഗമായത്.

SCROLL FOR NEXT